പുല്‍പ്പളളി : രാജ്യത്തെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഭീകരവാദികള്‍ക്കൊപ്പമാണ് നിലകൊളളുന്നതെന്ന് ബിഎംഎസ്സ് സംസ്ഥാനസെക്രട്ടറി ആര്.രഘുരാജ് ആരോപിച്ചു.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിഎംഎസ് പുല്‍പ്പളളി മേഖലാകമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികളും കമ്മ്യൂണിസ്റ്റുകളും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ ഇപ്പോള്‍ ഇവരുടെ പട്ടികയിലേക്ക് കോണ്‍ഗ്രസ്സും കടന്നുവന്നിരിക്കുകയാണ്.
സ്വന്തം രാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ താറടിച്ചു കാണിക്കാനുളള ശ്രമമാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമടക്കമുളള ചില രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും ഭാരതത്തിന്റെ ഉയര്‍ച്ചയിലും വിളറിപൂണ്ടവര്‍ ഒത്തൊരുമിച്ച് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഭാരതജനതയോടുളളവെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
മേഖലയില്‍നിന്നും സമാഹരിച്ച തൊഴിലാളികളുടെ സമര്‍പ്പണനിധി ജില്ലാസെക്രട്ടറി സന്തോഷ്.ജി.നായര്‍ ഏറ്റുവാങ്ങി. ജില്ലാപ്രസിഡന്റ് പി.കെ. അച്യുതന്, മധുമാസ്റ്റ ര്‍, പി.ആര്.സുരേഷ്, ഇ. ആര്. ശശികുമാര്‍, കെ.എ ന്.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: