വണ്ടൂര്‍: റോഡു നവീകരണത്തിനു തടസ്സമായി നില്ക്കുന്ന പഞ്ചായത്ത് ഉടമസ്ഥതതയിലുള്ള കെട്ടിടവും, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കെട്ടിടവും പൊളിച്ചു നീക്കണമെന്നാവിശ്യപെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോടതി ഉത്തരവ് ലംഘിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയ്യേറിയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചതെന്നും, റോഡു വികസനത്തിനു തടസ്സമാകുന്ന ഈ കെട്ടിടം പൊളിച്ചു നീക്കാന്‍ അധികൃതര്‍ തയ്യാറാവാത്താത് പ്രതിഷേധാര്‍ഹമാണെന്നും ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.
അപകടങ്ങള്‍ പതിവായ ജംഗ്ഷനിലെ റോഡു വികസനത്തിനു പഞ്ചായത്ത് തന്നെ എതിരു നില്‍ക്കുകയാണെന്നും, ഇതിനെ നിയമപരമായും, ജനകീയമായും നേരിടും. നാളെ ഇതിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് ആക്ഷന്‍കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ സമദ് പുല്ലൂര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ. എം.രഘു, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബുമണി കരുവാരകുണ്ട്, എ ഐഡിഎംകെ ജില്ലാ സെക്രട്ടറി ബിനു വണ്ടൂര്‍, പി.ടി.ഹക്കീം, കെ.പി.നജീബ്, പി.പി.ഖാദര്‍, പാര്‍പ്പിടം വിനോദ്, പൂലാട് സലീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: