ഷൊര്‍ണൂര്‍: തീവണ്ടിയാത്രക്കാരിയില് നിന്നും ഒന്നരപവന്‍ സ്വര്‍ണവും 65,000 രൂപയും കവര്‍ന്നു. ആലുവ സ്വദേശിനി തുളസിയുടെ ബാഗില്‍ നിന്നാണ് മേല്‍പ്പറഞ്ഞ തുക നഷ്ടപ്പെട്ടത്. സൂറത്തില്‍ നിന്നാണ് ഇവര്‍ യാത്രതിരിച്ചത്. കണ്ണൂരെത്തിയപ്പോഴാണ് ബാഗില്‍നിന്ന് പണവും സ്വര്‍ണവും നഷ്ടപ്പെട്ടത് അറിഞ്ഞത്. ആപ്പ-തിരുനല്‍വേലി എക്സ്പ്രസിലാണ് സംഭവം. ഇവര്‍ ഷൊര്‍ണൂരിലെത്തി റെയില്‍വേ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: