ചിറ്റൂര്‍: ആധുനിക വിദ്യാഭ്യാസത്തിന് മാതൃക സരസ്വതി വിദ്യാലയങ്ങളാണെന്നും എം പി.ടി എക്ക് പ്രചോദനമായത് മാതൃഭാരതി ആണെന്നും വി.എച്ച്.പി. അഖിലേന്ത്യാ സെക്രട്ടറി പി.എസ്.കാശി വിശ്വനാഥന് പറഞ്ഞു. നല്ലേപ്പിള്ളി സരസ്വതി വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വരുന്ന ഈ സമൂഹത്തില്‍ പഞ്ചാംഗ ശിക്ഷണം ഉത്തമ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.ശാര്‍ങ്ങ ധരന്‍ പറഞ്ഞു. ആര്.ശ്രീജാ സുരേഷ്, കെ .പ്രേമ, പി.മണികണ്ഠന്, പ്രീത സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക എല്‍.ജ്യോതി ലക്ഷ്മി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാ കായിക പ്രതിഭകള്‍ക്ക് അനിത ജയപ്രകാശ് സമ്മാനങ്ങള്‍ നല്കി. സ്കൂള്‍ സെക്രട്ടറി എ.മോഹനന് സ്വാഗതവും സി.സിന്ധുവിജയകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: