കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കൃഷിഭവനില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ സ്വീകരിക്കും. ജലസേചനത്തിന് പമ്പ് സെറ്റ്, മൈക്രോ ഇറിഗേഷന്‍ പദ്ധതി, കൂമ്പുചീയല്‍ രോഗം ബാധിച്ച തെങ്ങ് വെട്ടിമാറ്റല്‍, ഇടവിള കൃഷി വ്യാപനം മുതലായ പദ്ധതികള്‍ മുഖേന ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി മൊഗ്രാല്‍ പുത്തൂര്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 04994 232006 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ബദിയടുക്ക കൃഷിഭവനില്‍ ജലസേചനത്തിന് പമ്പ് സെറ്റ്, സ്പിംഗഌ ജലസേചനത്തിനുളള ധനസഹായം, രോഗബാധിത തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം വെച്ചുപിടിപ്പിക്കുന്നതിനുളള ധനസഹായം, തെങ്ങ് കൃഷിക്ക് ഇടവിള കൃഷിക്കുളള ധനസഹായം, തെങ്ങ് കൃഷിക്ക് കുമ്മായം, മഗ്നീഷ്യം സള്‍ഫേറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാഫ്റ്റ് മാവിന്‍തൈ, ഉമ നെല്‍വിത്ത് എന്നിവയും വിതരണത്തിനെത്തി. കര്‍ഷകര്‍ നികുതി റസീപ്റ്റ് പകര്‍പ്പ് സഹിതം കൃഷിഭവനില്‍ ഹാജരാകണം. കാസര്‍കോട് കൃഷിഭവനില്‍ ജലസേചനത്തിന് പമ്പ് സെറ്റ്, ഇടവക കൃഷി, രോഗബാധിത തെങ്ങുകള്‍ മുറിച്ചു മാറ്റല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭ കൃഷിഭവന് പരിധിയിലെ കര്‍ഷകര്‍ മാര്‍ച്ച് 10 ന് മുമ്പായി കൃഷിഭവനുമായി ബന്ധപ്പെടണം. ഫോണ്‍ 04994 230560.
പ്രതികരിക്കാൻ ഇവിടെ എഴുതുക: