കാസര്‍കോട്: ഭാരതത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് ചിന്മയ മിഷന് റീജണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എഡുക്കേഷണല് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ കോഴിക്കോട് എന്നിവ സംയുക്തമായി വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് പ്രധാനമന്ത്രി തൊഴില്‍ മേള സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ ഭാരതത്തില്‍ അസാധാരണമായ വികസന സംഭവങ്ങള്‍ നടക്കുന്നു. പക്ഷെ ജനങ്ങള്‍ അത് വേണ്ടവിധം അറിയുന്നില്ല. മാധ്യമങ്ങള്‍ അറിയിക്കുന്നില്ലെന്നും സ്വാമി പറഞ്ഞു.
ജെഎന്‍യു പ്രശ്നവും ഹൈദരാബാദ് പ്രശ്നവും ഊതി വീര്‍പ്പിച്ച് അനാവശ്യ സമര കോലാഹലങ്ഹള് സൃഷ്ടിക്കുമ്പോഴും ലോക രാഷ്ട്രങ്ങള്‍ പ്രതീക്ഷയോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. നിശ്ചയദാര്‍ഢ്യമുള്ള പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. തൊഴിലില്‍ നൈപുണ്യവും, സത്യസന്ധതയും ആത്മാര്‍ത്ഥതയും നിലനിര്‍ത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കുക എന്നത് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് കാസര്‍കോട് വിവേകാനന്ദ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനും, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറിയുമായ അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ജോലി കൊണ്ട് സാധിക്കുകയില്ല. അതുകൊണ്ടാണ് സ്വകാര്യ സംരംഭകരെ സംഘടിപ്പിച്ച് ഇത്തരം തൊഴില്‍ മേളകള്‍ നടത്തുന്നത്. തൊഴില്‍ രംഗത്ത് വലിയ വിപ്ലവത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. തൊഴില്‍ അന്വേഷകരെ ചൂഷണം ചെയ്യുന്ന വലിയ മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് ഒരു തരത്തിലുള്ള സര്‍വീസ് ചാര്‍ജുകളും ഈടാക്കാതെയാണ് മേളകളില്‍ രജിസ്ട്രേഷന് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നീലിറ്റ് അഡീ.ഡയരക്ടര്‍ പ്രതാപ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേള സ്വാഗത സംഘം ചെയര്‍മാനും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രന്, വിവേകാനന്ദ എജ്യൂക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി എം.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്സബ് റീജിയണല്‍ ഓഫീസര്‍ പി.ജി.രാമചന്ദ്രന് സ്വാഗതവും ട്രസ്റ്റ് ചെയര്മാന് എന്‍.സതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: