മുഹമ്മ: പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവീക്ഷേത്രോത്സവം ഇന്ന് കൊടിയേറി മാര്‍ച്ച് 12ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ എട്ടിന് നാരായണീയ പാരായണം, 12ന് കൊടിയേറ്റുസദ്യ, രാത്രി എട്ടിന് കൊടിയേറ്റ് താലപ്പൊലി, കൊടിയേറ്റ് എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന് നമ്പൂതിരിയും മേല്‍ശാന്തി സുരേഷ് നമ്പൂതിരിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് ഒന്നിന് വൈകിട്ട് 6.30ന് ശാസ്താംപാട്ട്, രണ്ടിന് വൈകിട്ട് 7ന് ഗാനമേള, മൂന്നിന് എട്ടിന് ചിരിമാന്ഷോ, നാലിന് ഹൃദയഗീതങ്ങള്‍, അഞ്ചിന് രാത്രി 7.30ന് നൃത്തസന്ധ്യ, ആറിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദര്‍ശനം, രാത്രി 7.30ന് നൃത്താര്‍ച്ചന, ഏഴിന് രാത്രി 7.30ന് തിരുവാതിര, എട്ടിന് രാത്രി നൃത്തസന്ധ്യ, 11ന് തെക്കേ ചേരുവാര ഉത്സവം, വൈകിട്ട് നാലിന് വേല, പകല്‍പൂരം, 9ന് ഗാനമേള, 12ന് വടക്കേ ചേരുവാര ഉത്സവം, 11.20ന് ആറാട്ട്, 19ന് ഏഴാംപൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: