ബറേലി: രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2022 വര്‍ഷത്തോടെ ഇരട്ടിയാക്കുകയാണ് തന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിന്തകള്‍ ശരിയായി വിനിയോഗിച്ചാല്‍ ലക്ഷ്യം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബറേലിയില്‍ ഒരു കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
2022ല്‍ ഭാരതം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ആ സമയത്ത് രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു-മോദി പറഞ്ഞു.
എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഒത്തുപ്രവര്‍ത്തിച്ചാല്‍ മാത്രമേ തന്റെ സ്വപ്നം പൂര്ത്തിയാക്കപ്പെടുകയുള്ളു എന്നും മോദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷിയില്‍ വന്‍ വികസനം നേടിയ മധ്യപ്രദേശ് സംസ്ഥാനത്തെ പ്രശംസിക്കാനും മോദി മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: