വാഷിംങ്ടെണ്‍: ഭാരത വിരുദ്ധ പരാമര്‍ശവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഭാരതീയര്‍ അമേരിക്കയിലെ ജോലികള്‍ കവരുന്നെന്ന ആരോപണവുമായാണ് ട്രംപ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കുന്നതായി അദ്ദേഹം ആരോപിച്ചു. താന്‍ അധികാരത്തില്‍ വരികയാണെങ്കില്‍ തട്ടിയെടുക്കപ്പെട്ട ജോലികള്‍ അമേരിക്കക്കാര്‍ക്ക് തിരിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ, ചൈന, മെക്സിക്കോ, ജപ്പാന് എന്നിവരാണ് അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുന്നത്. അമേരിക്കയെ ഒരിക്കല്‍ കൂടി മിക്കച്ചതാക്കാന് അമേരിക്കന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുമെന്നും ട്രംപ് പറഞ്ഞു.നേരത്തെ മുസ്ലിങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും അഭയാര്‍ത്ഥികളെ തടയാന്‍ വന്‍ മതില് നിര്‍മ്മിക്കുമെന്നും പ്രസ്താവന നടത്തി ട്രംപ് വിവാദത്തില്‍പ്പെട്ടിരുന്നു.
അതിനിടെ സൗത്ത് കരോലിനയില്‍ നടന്ന വോട്ടെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ട്രംപിന്റെ എതിരാളിയുമായ ഹിലാരി ക്ലിന്റണ് വിജയിച്ചു. ബെര്‍നി സാന്ഡേഴസിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്ലിന്റണ് ജയിച്ചത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പിലെ നിര്‍ണ്ണായക ഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: