കണ്ണൂര്‍: ശബരിമലയില്‍ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി പത്ത് മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കളരിപ്പണിക്കര്‍ ഗണക കണിശ ജ്യോതിഷ സഭ ജില്ലാ സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്ലിന്റെ പരിധിയില്‍ ജ്യോതിഷത്തെ ഉള്‍െപ്പടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്കുന്ന ഒപ്പുശേഖരണത്തില്‍ ജില്ലയില്‍ നിന്നും കാല്‍ലക്ഷം ഒപ്പ് ശേഖരിക്കാനും യോഗം തീരുമാനിച്ചു. ശ്രീധരനുണ്ണി ജ്യോത്സ്യര് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.വി.ബൈജു, ജില്ലാ പ്രസിഡണ്ട് ഗോപി ചാലില്‍, സെക്രട്ടറി ആശിത്ത് മാമ്പ, ശശിധരന് പേരാവൂര്‍, അഭിലാഷ് ജ്യോത്സ്യര്, അജയന് ജ്യോത്സ്യര്, രമേശന് ജ്യോത്സ്യര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: