വൈക്കം: ബിവ്‌റേജസില്‍ മദ്യ സ്റ്റോക്കില്‍ തിരിമറിനടന്നതായുള്ള ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബിറേജസ് കോര്‍പ്പറേഷന്‍ എം.ഡി വൈങ്കിടേഷിന്റെ നിര്‍ദ്ദേശപ്രകാരം വൈക്കം ബിവ്‌റേജസില്‍ സംസ്ഥാന ഒഡിറ്റ്് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തിരിമറിനടന്നതായി കണ്ടെത്തി. തുടര്‍ന്ന്്് മാനേജരെ സസ്‌പെന്റ് ചെയ്തു.
വെള്ളിയാഴ്‌ച്ച കോട്ടയത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് സസ്‌പെഷന്‍ ഓര്‍ഡര്‍ നല്‍കിയത്്. ലക്ഷക്കണക്കിന് രൂപയോളം വരുന്ന മദ്യ സ്‌റ്റോക്കാണ് കണക്കില്‍ കാണാതായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതുസംബന്ധിച്ച് അടുത്തദിവസം ബിവ്‌റേജസ് വിഭാഗം സംസ്ഥാന ഓഡിറ്റിംഗ്് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.കോട്ടയം,ആലപ്പുഴ,ഏറണാകുളം ഒാഡിറ്റിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ബിവ്‌റേജസില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ച് കോര്‍പ്പറേഷനില്‍ താല്‍ക്കാലികമായി ജോലിചെയ്യുന്ന ജീവനക്കാരേയും,ഏജന്റുമാരേയു ഉപയോഗിച്ച്് മദ്യം കച്ചവടം നടത്തുന്നതായി വ്യപകമായി പരാതി ഉയര്‍ന്നിരുന്നു.ചില മദ്യ കമ്പനികള്‍ അനധികൃമായി എത്തിക്കുന്ന മദ്യം ഇവിടെ കച്ചവടം നടത്തുന്നതായും സൂചനയുണ്ട്.
















