പത്തനംതിട്ട: കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പത്തനംതിട്ട ജില്ലയ്ക്ക് ഏറെ നേട്ടമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. ചരിത്രത്തിലാദ്യമായി ആയിരം കോടി രൂപാ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായി മാറ്റിവെച്ചിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് ഏറെ ഗുണകരമായ നിര്ദ്ദേശങ്ങളാണുളളത്. ഇവിടെനിന്നുമുള്ള യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനായി തുക വകകൊള്ളിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന വികസന പദ്ധതികളില്‍പെടുത്തിയാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പതിനെട്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശബരി റെയില്‍പാതയ്ക്ക് 120 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയുടേയും ശബരിമലയുടേയും വികസനം വലിയ സാധ്യതകളാണ് ഇതുവഴി തുറന്നുകിട്ടിരിക്കുന്നത്. ജില്ലയില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍ക്ക് നാളിതുവരെ ഈ പദ്ധതികള്‍ക്കായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ജില്ലയുടെ വികസനത്തിന് ഉതകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പരിശ്രമിച്ച ബിജെപി സംസ്ഥാന നേതൃത്വത്തോട് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: