കല്‍പ്പറ്റ : പച്ചത്തേയിലയുടെ ഫെബ്രുവരിയിലെ താങ്ങുവില 12.25 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരംനിശ്ചയിച്ച വിലയോ ഏതാണോ വലുത് അത് കര്‍ഷകര്‍ക്ക് നല്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ശിവദാസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പച്ചത്തേയില വില നിര്‍ണ്ണയ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുന്നതിന് ചെറുകിടതേയിലകര്ഷകരുടെ സ്വാശ്രയസംഘം ടീ ബോര്‍ഡ് രൂപീകരിക്കും. ഒരുഹെക്ടറിന് 15000രൂപവീതം സംഘങ്ങള്ക്ക്നല്കും. എല്ലാകര്‍ഷകരും ടീബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്ത് സ്മാര്‍ട്ട്കാര്‍ഡ് കരസ്ഥമാക്കണം. എല്ലാ ഫാക്ടറികള്‍ മുഖേനയും കര്‍ഷകരുടെ രജിസ്ട്രേഷനും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും മാര്‍ച്ച് മാസത്തോടെപൂര്ത്തിയാക്കും. ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസറി ഓഫീസര്‍ സുനില്‍കുമാര്‍, എസ്റ്റേറ്റ് ടീ ഫാക്ടറി പ്രതിനിധികളായ ജേക്കബ് തരകന്, ബി.എം. ഉത്തപ്പ, വര്‍മ്മ, ചെറുകിടതേയിലകര്ഷക സമിതി പ്രതിനിധികളായ കെ. സി.കൃഷ്ണദാസ്, സുനീഷ്തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: