കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്റിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ശ്രീരംഗനാഥ് സി. ജി. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പ്രൊഫ. ആര്. എന്‍. പിള്ള അവാര്‍ഡ് കരസ്ഥമാക്കി. കേരളാ യൂണിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ഇതേ ഡിപ്പാര്‍ട്ടുമെന്റിലെ തന്നെ ഗവേഷണ വിദ്യാര്‍ത്ഥിയായ നിമിതാ ജോണ്‍ കേരളാ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍വച്ചു സംഘടിപ്പിച്ച വാര്‍ഷിക കോണ്ഫറന്സില്മികച്ച യുവ സ്റ്റാറ്റിസ്റ്റിഷ്യനുള്ള പ്രൊഫ. ആര്.എന്‍.പിളള അവാര്‍ഡ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: