കല്‍പ്പറ്റ : ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ വയനാട് ജില്ലയില്‍നിന്ന് അപേക്ഷകര്‍ പൊതുവേ കുറവാണെന്ന് റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കോഴിക്കോട് ജില്ലാ ആര്‍മി റിക്രൂട്ടിംഗ് ഓഫീസര്‍ കേണല്‍ അനില്‍ ഠാക്കൂര്‍ പറഞ്ഞു. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതലായി താമസിക്കുന്ന വയനാടിന്റെ ഉള്ഗ്രാമങ്ങളില്നിന്നുള്ളവരെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളില്‍നിന്നായി പതിനായിരത്തോളം അപേക്ഷകള്‍ ഇതിനകം ഓണ്‍ലൈനായി ലഭിച്ചു കഴിഞ്ഞു. അപേക്ഷകള്‍ മാര്‍ച്ച് 22 വരെയാണ് സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: