ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപീകരിച്ച നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റിയംഗങ്ങളുടെ ശില്പശാല മാര്‍ച്ച് രണ്ടിന് രാവിലെ പത്തിന് അമ്പലപ്പുഴ ടൗണ്‍ഹാളില്‍ നടത്താന്‍ ബിജെപി ജില്ലാ ഭാരവാഹിയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ശില്പശാല ദക്ഷിണമേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്യും. മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വിനീദേവ്, കെ. ജയകുമാര്‍ എന്നിവര്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: