Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഞ്ജനേയന്റെ സീതാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:10 pm IST
in Samskriti

കനകമണിമയ മന്ദിരങ്ങളിലൊന്നും സീതയെ കാണാതെ വന്നപ്പോള്‍ ഹനുമാന് ലങ്കാലക്ഷ്മി പറഞ്ഞതോര്‍മ്മ വന്നു. വേഗത്തില്‍ അശോകവനികയിലെത്തി. ആ ഉദ്യാനം അതിമനോഹരമായിരുന്നു. എല്ലാ കാലത്തും നിറയെപൂക്കുന്ന മരങ്ങള്‍. എങ്ങും കല്പവൃക്ഷങ്ങള്‍ (ധാരാളം തെങ്ങുള്ള സ്ഥലമാണ് ലങ്ക .അതുകൊണ്ടാകാം അങ്ങനെ പറഞ്ഞത്) അതിലെ കുളങ്ങളില്‍ രത്‌നം പതിച്ച സ്വര്‍ണകല്പടവുകളുണ്ടായിരുന്നു. ഉദ്യാനത്തില്‍ അനേകവിധത്തിലുള്ള പക്ഷികള്‍ പാറിനടക്കുന്നു. മൃഗങ്ങള്‍ വിരഹിക്കുന്നു. അവിടവിടെ സുവര്‍ണ നിര്‍മ്മിതമായ മണിമന്ദിരങ്ങള്‍. നിറയെ ഫലംകൊണ്ടു കുനിഞ്ഞ വൃക്ഷങ്ങള്‍.

ഓരോ വൃക്ഷചുവട്ടിലും സീതയെ തിരഞ്ഞു. മദ്ധ്യഭാഗത്ത് അതിസുന്ദരമായ ഒരു ദേവാലയമുണ്ട്. അവിടവിടെ സ്വര്‍ണം കൊണ്ടുള്ള ഇരിപ്പിടങ്ങള്‍. ചെറുമണ്ഡപങ്ങള്‍. കുറെക്കൂടി പോയപ്പോള്‍ ഇടതിങ്ങിയ ശാഖകളും നിറയെ ഇലകളുമുള്ള ഒരു ശിംശപാവൃക്ഷം കണ്ടു. (ഇരുവില്‍മരം) അതിനു ചുവട്ടില്‍ ഒരിക്കലും വെയിലടിക്കാറില്ല. സ്വര്‍ണവര്‍ണപ്പക്ഷികള്‍ അതിന്റെ ശാഖകളില്‍ ഊയലാടുന്നു. അതിനു ചുവട്ടില്‍ രാക്ഷസികളാല്‍ ചുറ്റപ്പെട്ട് സീതയിരിക്കുന്നു. സീതയെ കാണിച്ചുകൊടുത്തത് വായുഭഗവാനാണെന്ന് എഴുത്തച്ഛന്‍.

ഉപവനവുമുരുതരതരുപ്രവരങ്ങളുമുന്നതമായുള്ള ശിംശപാവൃക്ഷവും

അതിനികടമഖിലജഗദീശ്വരി തന്നെയുമാശുഗനാശു കാട്ടിക്കൊടുത്തീടിനാന്‍

ദേവിയുടെ വസ്ത്രങ്ങള്‍ അഴുക്കിപിടിച്ച് മുഷിഞ്ഞ് നിറം മങ്ങിയും തലമുടിയെല്ലാം അഴുക്കുകൊണ്ട് ജട പിടിച്ചും കാണപ്പെട്ടു. ഉപവാസംകൊണ്ട് എത്രയും ഉണങ്ങി ശോഷിച്ചതും ദുര്‍ബലമായതുമായ ശരീരം. നിലത്തുകിടന്ന് ഭര്‍ത്താവിനെത്തന്നെ ചിന്തിച്ച് കണ്ണീരൊഴുക്കിയും രാമാ രാമാ എന്നും വിലപിച്ചും കൊണ്ടിരിക്കുന്നു. ഇഷ്ടപ്പെട്ടവരെ കാണാന്‍ സാധിക്കാത്തവളും രാക്ഷസിമാരുടെ കൂട്ടത്തെ കണ്ടുകൊണ്ടിരിക്കുന്നവളുമായ സീതയെ കൂട്ടംതെറ്റിപ്പിരിഞ്ഞ് നായ്‌ക്കളാല്‍ ചുറ്റപ്പെട്ട മാന്‍പേടയെപ്പോലെ ഹനുമാന്‍ കണ്ടുവെന്ന് വാല്‍മീകി സീതയാണിതെന്ന് ഹനുമാന്‍ എങ്ങനെ മനസ്സിലാക്കി.

വാല്‍മീകി പറയുന്നു. കരിനാഗംപോലെയിരിക്കുന്ന നിതംബംവരെ ഞാന്നുകിടക്കുന്നതും, നീല നിറമുള്ളതും, ഒന്നായി കിടക്കുന്നതുമായ അഴിച്ചിട്ട തലമുടികൊണ്ട് വര്‍ഷകാലം കഴിയുമ്പോള്‍ നീലനിറമുള്ള വനനിരയോടുകൂടിയ ഭൂമിയെപ്പോലെയിരിക്കുന്നവളും സുഖങ്ങള്‍ അനുഭവിക്കേണ്ടവളും, എന്നാല്‍ വ്യസനംകൊണ്ടുഴലുന്നവളും മുഷിഞ്ഞവേഷവും മെലിഞ്ഞശരീരവുമുള്ള ഒരു സ്ത്രീയെ ഇതിനു ചുവട്ടില്‍ കണ്ടു. യുക്തിയുക്തങ്ങളായ കാരണങ്ങള്‍കൊണ്ട് അത് സീതയായിരിക്കും എന്നൂഹിച്ചു. എന്തെല്ലാം ആഭരണങ്ങള്‍ സീത അണിഞ്ഞിരുന്നു എന്ന് രാമന്‍ പറഞ്ഞിരുന്നു. അവയെല്ലാം ഇവള്‍ അണിഞ്ഞിരിക്കുന്നു.

അവയെല്ലാം അഴുക്കിപിടിച്ച് നിറം മങ്ങിയിരിക്കുന്നു. എന്നാല്‍ ഋശ്യമൂകാചലത്തില്‍ കണ്ട ആഭരണങ്ങള്‍ ഇപ്പോള്‍ അണിഞ്ഞുകാണുന്നില്ല. രാമന്‍ പറഞ്ഞിരുന്നതുപോലെ സ്വര്‍ണനിറംതന്നെ സീതയ്‌ക്ക്. നിറം മങ്ങിയിട്ടും സാക്ഷാല്‍ ദേവിയുടെ സൗന്ദര്യം മങ്ങിയിട്ടില്ല. ഇതു രാമന്റെ പത്‌നിയായ സീതതന്നെയെന്ന് ഹനുമാന്‍ തീര്‍ച്ചയാക്കി.

മറ്റാരും കാണാതെയിരിക്കാന്‍ ഹനുമാന്‍ അതിവേഗം ആ ശിംശപാവൃക്ഷത്തില്‍ കയറി ഒരു ശാഖയില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ട് മനസാ പറഞ്ഞു ” ഇന്ന് ജാനകിയെ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ കൃതാര്‍ത്ഥനാണ്. പരമാത്മാവായ രാമന്റെ കാര്യം ഇന്ന് എന്നെക്കൊണ്ടു സാധിച്ചിരിക്കുന്നു.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.