Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹത്തിന്റെ ഭാവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 07:58 pm IST
inSamskriti

ഒരാള്‍ക്ക് ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചു. ധാരാളം പണം സമ്മാനമായി ഉണ്ടായിരുന്നു. വലിയ പണക്കാരനായ അയാള്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങി. മാത്രമല്ല ചിത്രത്തില്‍ നായികയായി അഭിനയിച്ച സുന്ദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു ദിവസം അയാളും ഭാര്യയും കൂടി കുതിരപ്പുറത്ത് യാത്ര ചെയ്തു. ഒരു മലയുടെ മുകളിലേക്ക് അയാളും ഭാര്യയും കുതിര സവാരി നടത്തുകയായിരുന്നു. പെട്ടെന്ന് വലിയൊരു കാറ്റടിച്ചു. കാറ്റില്‍പ്പെട്ട് കുതിരയും അതിലുള്ള യാത്രക്കാരും താഴെയുള്ള വന്‍ കുഴിയിലേക്ക് വീണു. ആ വീഴ്ചയില്‍ അയാള്‍ക്ക് ഭാര്യയും കുതിരയും എന്നന്നേയ്‌ക്കുമായി നഷ്ടപ്പെട്ടു.

ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍ നിന്ന് ശ്രദ്ധിച്ച് ഒരു തരത്തില്‍ താഴേയ്‌ക്ക് ചാടി. കണ്ണടച്ച് താഴേക്ക് ചാടിയ അയാള്‍ കണ്ണു തുറന്നപ്പോള്‍ കുതിരയെയോ ഭാര്യയെയോ കോടിക്കണക്കിനുള്ള സ്വത്തോ കാണാനില്ലായിരുന്നു. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്. രണ്ടു ദിവസത്തെ പട്ടിണിമൂലം ക്ഷീണിച്ച് അയാള്‍ കട്ടിലില്‍ വന്നു കിടന്നു പോയതാണ്. തളര്‍ച്ച മൂലം പെട്ടെന്ന് മയങ്ങി. താന്‍ കണ്ടതെല്ലാം പകലുറക്കത്തില്‍ കണ്ട കിനാവുകളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. ഭാര്യയും കുതിരയും സമ്പത്തും നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് വിഷമം തോന്നിയില്ല. കാരണം, അതെല്ലാം വെറും സ്വപ്‌നമായിരുന്നു. സ്വപ്‌നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ തികച്ചും യാഥാര്‍ഥ്യമായിരുന്നു അതെല്ലാം.

ഇതുപോലെ തന്നെയാണ് മായ. ശാശ്വതമായ ശാന്തിതരാന്‍ കഴിവില്ലാത്തതാണ് മായ. ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്ക് ശാന്തി തരാന്‍ കഴിയില്ല. അതില്‍ നിന്ന് ദുഃഖവും ഉണ്ടാവും. സത്യത്തില്‍ അവയെല്ലാം സ്വപ്‌നം പോലെ ഇല്ലാത്തതാണ്. സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ കഴിയൂ.

ശ്മശാനത്തിനടുത്തു താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാനോ അതു വഴി നടക്കാനോ യാതൊരു ഭയവുമില്ല. ശവം ദഹിപ്പിക്കുന്ന ഒരു സ്ഥലം എന്നതില്‍ക്കവിഞ്ഞ് അവര്‍ യാതൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ദൂരെ നിന്ന് വന്ന് ആ വഴിയെ പോകുന്നവര്‍ക്ക് ആകെ പേടിയാണ്. അവര്‍ക്ക് പിശാചിന്റെ വാസസ്ഥലമാണ് അത്. അതിലെ, രാത്രി ഒറ്റക്ക് നടന്ന് പോകുമ്പോള്‍ കാലൊന്ന് തട്ടിയാല്‍ മതി, ഓല അനങ്ങുന്നത് കണ്ടാല്‍ മതി, ഭയന്നു താഴെ വീഴും. എന്ത് കണ്ടാലും അവര്‍ക്കത് പിശാചാണ്, പ്രേതമാണ്, ഭൂതമാണ്!

ഇതുപോലെ ഇന്ന് ഓരോ വസ്തുവിലും തെറ്റായ ആരോപം മൂലം നാം നശിച്ചുകൊണ്ടിരിക്കുകയാണ്. കാലില്‍ ഒരു മുള്ള് കൊണ്ടാല്‍, പാമ്പ് കടിച്ചതാണ് എന്നുകരുതി അലറി വിളിക്കുന്നവരെ കണ്ടിട്ടില്ലേ? പാമ്പു കടിച്ചാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ പോലും അവര്‍ കാണിക്കും. വിഷവൈദ്യന്‍ വന്ന് പാമ്പുകടിച്ചിട്ടില്ല എന്നു പറയുന്നതുവരെ അവര്‍ വിഷബാധയേറ്റതുപോലെ ഭയന്നിരിക്കും. അമ്മയ്‌ക്ക് ഇതുപോലെ അനുഭവമുള്ള പലരെയും അറിയാം.

ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു. ശരി കാണാനുള്ള കഴിവില്ലാത്തതുകൊണ്ട് നമ്മുടെ ഇന്നത്തെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഭൗതിക വസ്തുക്കളുമായി ഇത്രയേറെ കെട്ടുപാട് ഉണ്ടാവരുതെന്ന് അമ്മ പറയുന്നത്. അവയോടുള്ള കൂടുതല്‍ ബന്ധം ദുഃഖം മാത്രമേ സമ്മാനിക്കൂ. അക്കാരണത്താലാണ് ഇത് മായയാണന്ന് പറയുന്നത്. എന്നാല്‍ എല്ലാറ്റിലും ചൈതന്യവുമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.

പ്രപഞ്ചം മായയാണെന്ന് നമ്മുടെ ഋഷിശ്രേഷ്ഠന്മാര്‍ പറഞ്ഞിരുന്നു. കാരണം ഇതില്‍പ്പെട്ടു പോകുന്നവര്‍ക്ക് ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ. നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോള്‍ അനിത്യമായ ഇത് മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെങ്കിലും അതിലെ നന്മ മാത്രം ഉള്‍ക്കൊണ്ടു ജീവിച്ചാല്‍ അത് നമ്മെ ബന്ധിക്കില്ല.

വയല്‍ വരമ്പിലൂടെ നടന്ന് പോകുമ്പോള്‍ കാല്‍ വഴുതി ചെളിയില്‍ വീണു. കാലില്‍ മുഴുവന്‍ ചെളിയായി. നമുക്കത് അഴുക്കായിതോന്നും. എന്നാല്‍ അതുവഴിവന്ന ഒരു കുലാലന് ആ ചെളിയുടെ പ്രയോജനത്തെപ്പറ്റി ചിന്ത വരും. ആ ചെളിനല്ലതാണെന്ന് മനസ്സിലാക്കിയ അയാള്‍ അതുകൊണ്ട് കുടവും പാത്രങ്ങളും നിര്‍മിക്കും. കുലാലന് ആ ചെളി അഴുക്കായി തോന്നിയില്ല. തീ ഉപയോഗിച്ച് ആഹാരം പാകം ചെയ്യാം. പുരയും കത്തിക്കാം. സൂചികൊണ്ട് തയ്‌ക്കുകയും കണ്ണു കുത്തിപ്പൊട്ടിക്കുകയും ചെയ്യാം. ഡോക്ടര്‍ക്കു കത്തി രോഗിയെ രക്ഷിക്കാനുള്ള ഉപകരണമാണ്. കൊലയാളിയുടെ കൈയില്‍ അത് മാരകായുധമാണ്.അതിനാല്‍ എല്ലാം മായയാണെന്നു പറഞ്ഞു തള്ളാതെ ഏതൊരു വസ്തുവിന്റെയും യഥാര്‍ത്ഥ തത്വം മനസ്സിലാക്കി അതു ജീവിതത്തില്‍ പ്രയോഗിക്കുക. ചീത്തവശത്തെ ഉപയോഗിക്കുക. ഋഷീശ്വരന്മാര്‍ പ്രപഞ്ചവസ്തുക്കളില്‍ നന്മ ദര്‍ശിച്ചവരാണ്. മായയെ അറിഞ്ഞവര്‍ ലോകത്തെ രക്ഷിക്കുന്നു. അവര്‍ ഒരിക്കലും മായയ്‌ക്ക് അധീനരാവുന്നില്ല. എന്നാല്‍ മായയെ മനസ്സിലാക്കാത്തവര്‍ സ്വയം നശിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഭാരമാവുകയും ചെയ്യുന്നു

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.