വയ്യാവേലിചുമക്കാതെ കൈകഴുകി സ്ഥലംവിടുന്നതുതന്നെയാണ് ബുദ്ധിയെന്ന് എല്ലാവര്ക്കുംഅറിയാം. പക്ഷ കൈകഴുകാന്‍ മറന്നാല്‍ വഴിയെപോയ വയ്യാവേലി ചുമലിലേറുമെന്ന് ഓര്‍ക്കുക.
വെള്ളംകൊണ്ട് കൈകഴുകുന്ന കാര്യത്തില്‍ നമുക്കൊക്കെ വല്ലാത്ത മറവിയാണ്. അഥവാ മടിയാണ്. അക്ഷരങ്ങളുടെ കാര്യത്തിലെസാക്ഷരത വൃത്തിയുടെ കാര്യത്തില്‍ കാണാനുമില്ല. ഇക്കാര്യം ലൈവ ്ആയി കണ്ടനുഭവിക്കണമെങ്കില് നഗരത്തിലെ കല്യാണമണ്ഡപത്തിലെത്തിയാല്മതി. കല്യാണഹാളില്‍ മിക്കപ്പോഴുംബസ്യാത്ര ചെയ്താവും നാമെത്തുക. അകത്തെത്തിയാല്‍ പിന്നെ ഹസ്തദാനത്തിന്റെ തിരക്കാണ്. പെണ്ണിന്റെ അച്ഛനും വരനും വധുവിനുമെന്നുവേണ്ട പാണ്ഡുരോഗം ബാധിച്ച മുതുമുത്തച്ഛന്‍വരെ. കന്യാകുമാരിയില്‍ നിന്നു തീവണ്ടിയാത്രചെയ്തുവരുന്ന വലിയമ്മാവനും നല്‍കും നല്ലൊരു ഷെയ്ക്ക്-ഹാന്‍ഡ്. അപ്പോഴാവും നാദസ്വരവും തകിലും ഉച്ചസ്ഥായിയിലെത്തുക. സീതാകല്യാണം പൊടിപൊടിക്കുക. കഴുത്തില്‍ മിന്നുകെട്ടി വധുവും വരനും തിരിയും മുന്‍പുതന്നെ അതിഥികള്‍ ഒറ്റയോട്ടമാണ്. നേരെ സദ്യാലയത്തിലേക്ക്. അവിടെ ആദ്യം കാണുന്ന കസേരയില്‍ മറിഞ്ഞുവീണുകഴിയുന്നതോടെ നമുക്ക് ശ്വാസം നേരെ വീഴും. ഹാവൂ! സീറ്റൊപ്പിച്ചെടുത്തു.
അപ്പോഴെക്കും.ഇലയില്ചോറുനിറഞ്ഞിരിക്കും. പിന്നെ അടുത്ത പാച്ചിലാണ്ആദ്യം ഉണ്ടെണീറ്റ് സ്ഥലംവിടാന്‍. ഇങ്ങനെ സ്ഥലംവിടുന്നവരുടെ എണ്ണം ഏറെയാണ് മലയാളനാട്ടില്. ഇങ്ങനെ കൈകഴുകാന്‍ വെള്ളംവേണ്ട. ഉള്ളില്നാണം അരുതെന്നുമാത്രം.
അതിനിടയില്‍ കൈകഴുകുന്ന കാര്യം ഓര്‍ക്കാന്‍ ആര്‍ക്കാണു സമയം. വൃത്തിയുടെനാടാണ് കേരളമെന്നാണ് പഴയകഥ. സാക്ഷരതയുടെ നാടാണ് കേരളമെന്ന് കണക്കുകള്‍. പക്ഷേ നൂറുകിലോമീറ്റര്‍ തീവണ്ടിയില്‍ യാത്രചെയ്ത് എത്തിയവനും നൂറിലേറെ പേര്‍ക്കു കൈകൊടുത്തവനും കക്കൂസിലെത്തികാര്യം സാധിച്ചവനും ഊണിനുമുന്പ് കൈകഴുകുന്നതു മറക്കും. ആര്‍ക്കും സമയമില്ല. പക്ഷേ ദോഷംപറയരുത്- ഉണ്ടുകഴിഞ്ഞാല്‍ ഒന്നാംതരമായി കൈകഴുകും. തകര്‍പ്പന്‍ പ്രകടനത്തില്‍ അടുത്ത ടാപ്പിന്റെ മുന്നില്‍ നില്ക്കുന്ന നിരപരാധിയുടെ മുഖത്തുമെത്തും ആവശ്യത്തിലേറെ വെള്ളത്തുള്ളികള്‍… പക്ഷേ ഓരോ ചോറുരുളയും അകത്തുപോകുമ്പോഴും നാമറിയാതെ കുറേയേറെ ശത്രുക്കള്നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നു. അക്കാര്യം ആരും ഓര്‍മ്മിക്കാറുമില്ല. വൃത്തിയായി കഴുകാത്ത ഒരാളുടെ കൈവെള്ളയില്‍ ഒരുകോടി വൈറസുകളും പത്തുലക്ഷം ബാക്ടീരിയകളും കുടിപാര്‍ക്കുന്നുണ്ടെന്നാണ് ശാസ്ത്രം.
ഇവ അകത്തുചെന്നാലുണ്ടാകുന്ന ഗുലുമാലുകള് ചില്ലറയല്ല. വയറിളക്കം, ടൈഫോയ്ഡ്, വിര, മഞ്ഞപ്പിത്തം, എച്ച്-1, എന്‍-1, എബോള, നേത്ര-ത്വക്രോഗങ്ങള് അങ്ങനെപോകുന്നു രോഗപ്പട്ടിക. ഇനി സോപ്പിട്ടുകൈകഴുകിയാലോ രോഗാണുകൂട്ടത്തില് മുക്കാലേ മുണ്ടാണിയും പമ്പകടക്കുമെന്ന് യൂണിസെഫ് വിദഗ്ധര്‍പറയുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഭക്ഷണത്തിനു മുമ്പും സോപ്പിട്ട് കൈ കഴുകണം. ഡയേറിയ അഥവാ വയറിളക്ക സാധ്യത 21 ശതമാനം കണ്ട്കുറയും. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗസാധ്യത 21 ശതമാനം കുറയും. ബാക്ടീരിയ -വൈറല്‍ രോഗസാധ്യത 44 ശതമാനവും. അതുമൂലമുണ്ടായേക്കാവുന്ന മരണനിരക്ക് 70 ശതമാനവും കുറയുമെന്ന്ലോകസര്വേകള്.
പക്ഷേപറഞ്ഞിട്ടെന്തു കാര്യം കക്കൂസില്പോയിവരുന്നവരും ആഹാരത്തിനിരിക്കുന്നവരുംസോപ്പിട്ടുകൈകഴുകുന്നില്ല. ഇക്കാര്യം നാട്ടിലെങ്ങും മാത്രമല്ല നാട്ടിനുപുറത്തും പാട്ടായെന്നത് മറ്റൊരു നാണക്കേട്. അതുകൊണ്ടാവണംലോകാരോഗ്യസംഘടനയുടെ കീഴിലുള്ള യൂണിഫെഡ് കൈകഴുകല്‍ പ്രചരണം നമ്മുടെ കൊച്ചുകേരളത്തിലും ശക്തമാക്കിയത്.’ശുചിത്വത്തിനുവേണ്ടികയ്യുയര്ത്തുക എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 40 ലക്ഷം സ്കൂള്‍കുട്ടികളെ വൃത്തിയായികൈകഴുകാന് പഠിപ്പിക്കാനാണ് യൂനസ്കോ പദ്ധതിയിട്ടത.്സോപ്പുകൊണ്ട് ആഗോള കൈകഴുകല്‍ എന്നതായിരുന്നു പ്രചരണത്തിന്റെ തീം. പദ്ധതികാലം കഴിഞ്ഞു. കഴിക്കും മുന്‍പ് കൈകഴുകാന്‍ എത്രപേര്‍ പഠിച്ചുവെന്നതാണ് കാതലായചോദ്യം. പക്ഷേ മുതിര്ന്നവരെകണ്ടല്ലേ കുട്ടികള്പഠിക്കുന്നത് എന്ന്ഒരുചോദ്യവുംകൂടി ശേഷിക്കുന്നുണ്ട്.
കക്കൂസില്പോയിവരുമ്പോഴും ഊണിനൊരുങ്ങുമ്പോഴുമൊക്കെ കൈ സോപ്പിട്ടു കഴുകിയില്ലെങ്കില്‍ എങ്ങനെയിരിക്കുമെന്ന്കുട്ടികളെപഠിപ്പിക്കാന് അള്‍ട്രാവയലറ്റ് ടോര്‍ച്ചുമായാണ് യൂനെസ്കോ വന്നത്. അതടിക്കുമ്പോള്‍ കാണാം കൈയില്‍ അണുക്കളുടെ വന്‍ കോളനി. വെറുതെ വെള്ളം കൊണ്ടു മാത്രം കഴുകിയാല്‍ മിക്കവയും പോവില്ല. സോപ്പുതന്നെവേണം. അണുവിനുപുറമെ ചെളിയും ഗ്രീസും ലോഹാംശവുമൊക്കെ പോവാനുംസോപ്പുവെണം. ഇനി സര്‍ക്കാരിനും കടന്നുവരാം ഈ രംഗത്തേക്ക്. സ്വച്ഛകരങ്ങള് എന്നൊരുപദ്ധതിയുമാവാം. മേനിവെളുത്ത ഒരുതാരസുന്ദരിയെ ബ്രാന്‍ഡ് അംബാസിഡറുമാക്കാം. ബദല്ഗ്രൂപ്പുകാര്ക്കുമുണ്ട് ഒരു സ്കോപ്പ്. കുത്തക മുതലാളിമാരുടെ സോപ്പുല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂട്ടാനുള്ള ഹിഡന്അജണ്ടയ്ക്കെതിരെ കൂട്ടയോട്ടമോഏകദിനനിരാഹാരമോ ഒക്കെ… അഭിപ്രായ സ്വാതന്ത്ര്യമാണല്ലോ നാം ഭാരതീയരുടെ പരമമായ സമ്പത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: