കൊട്ടാരക്കര: എംപിയും എംഎല്‍എയും തമ്മിലുള്ള സൗന്ദര്യപിണക്കം ആയിരങ്ങളെ വലച്ചു. ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനെ ചൊല്ലി എംഎല്‍എയും എംപിയും തമ്മില്‍ നിലനിന്ന തര്‍ക്കം തെരുവിലേക്ക് എത്തിയതോടെ വലഞ്ഞത് നാട്ടുകാരാണ്. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും വെളിയം പടിഞ്ഞാറ്റിന്‍കര പള്ളിമണ്‍ വഴി കൊട്ടിയത്തേക്ക് പുതിയ സര്‍വ്വീസ് ഇന്നലെ രാവിലെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാവിലെ 6.45ന് ഉദ്ഘാടനം ചെയ്യാന്‍ നാട്ടുകാരും എംഎല്‍എയും എത്തിയപ്പോള്‍ ബസില്ല.
കൊടിക്കുന്നില്‍ സുരേഷ് ഗതാഗതമന്ത്രിയെ വിളിച്ച് ഒരു കാരണവശാലും സര്‍വ്വിസ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കി. ഇതോടെ രാവിലെ 10ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ ഓഫീസിനുമുന്നില്‍ സമരവുമായി നിലയുറപ്പിച്ചത്. എറ്റിഒയെ ഉപരോധിച്ചു. 11.30ന് സമരം ബസ് സ്റ്റേഷന്റെ കവാടങ്ങളിലേക്ക് മാറ്റി. രണ്ട് മണിയായിട്ടും തീരമാനമാകാത്തതിനെ തുടര്‍ന്ന് നിരാഹാരം പ്രഖ്യാപിച്ച് എംഎല്‍എ സമരം ബസ് സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് മാറ്റി. മറ്റേ കവാടം പ്രവര്‍ത്തകരും ഉപരോധിച്ചു. ഇതോടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ബസ്സ് സ്റ്റാന്റില്‍ കയറാതെ സര്‍വീസ് നടത്തേണ്ടി വന്നു. സ്റ്റാന്റിലേക്ക് ബസുകള്‍ കയറിയതുമില്ല. സ്റ്റാന്റില്‍ നിന്നും പുറപ്പെടേണ്ട സമാന്തര ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഒന്നും ഓടിയതുമില്ല. സ്റ്റാന്‍ഡിലേക്ക് എത്തിയ ചില ബസുകള്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന്റെ റോഡരുകില്‍ ആളെ ഇറക്കുകയും അവിടെനിന്നും ആളെ കയറ്റുകയും ചെയ്താണ് സര്‍വ്വീസ് നടത്തിയത്. സ്കൂള്‍ ദിവസമായ ഇന്നലെ വന്‍ തിരക്കാണ് കൊട്ടാരക്കരയില്‍ അനുഭവപ്പെട്ടത്. സ്കൂളുകള്‍, ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ ജനം വലഞ്ഞു. ബസ് എത്തിചേരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സര്‍വ്വീസ് റദ്ദാക്കിയതായി അറിയുന്നത്. എംഎല്‍എ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി സംസാരിക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഇതോടെ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സര്‍വ്വീസ് റദ്ദ് ചെയ്തതെന്ന് ആരോപണം ശക്തമായി. ഐഎന്‍ടിയുസി യൂണിയനും ബസ് സര്‍വ്വീസ് ആരംഭിക്കരുതെന്ന് കാട്ടി എടിഒക്ക് കത്തു നല്‍കിയതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: