പന്തളം: കുരമ്പാല പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേവിക്ക് നൈവേദ്യം അര്‍പ്പിച്ചു ചൂരല്‍ അടവി നടന്നു.ഇന്നലെ രാവിലെ മുതല്‍ പന്തളത്തും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള കാവുകളില്‍ നിന്നുമായി പിഴുതെടുത്ത മുള്ളുകള്‍ നിറഞ്ഞ ചൂരലുകളുമായി ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു.ഇന്നലെ രാവിലെ മുതല്‍ പിഴുതെടുത്ത തെങ്ങ്, കവുങ്ങ് മുള തുടങ്ങിയ വൃക്ഷങ്ങളുമായി വ്രതമെടുത്തവര്‍ ക്ഷേത്രത്തില്‍ എത്തി കളിപ്പിച്ച് വലംവെച്ചതോടെ അടവിക്ക് തുടക്കമായി.രാത്രി 9 മണി മുതല്‍ തപ്പുകാച്ചികൊട്ട്,താവടി തുള്ളല്‍ പന്നത്താവടി പടയണി വിനോദങ്ങള്‍,വൈരാവി ശീതങ്കന്‍തുള്ളല്‍ എന്നിവ നടന്നു.രാത്രി പന്ത്രണ്ട് മണിയോടെ ക്ഷേത്ര വെളിച്ചപ്പാട് പാനയടി ആരംഭിച്ച് മൂലസ്ഥാനത്ത് വേലന്‍ പറചാറ്റി.പാനയടിക്ക് ശേഷം വലിയച്ഛനില്‍ നിന്നും ഭസ്മം സ്വീകരിച്ച് ഭക്തര്‍ ക്ഷേത്ര നടക്കല്‍ എത്തിയപ്പോള്‍ ദേവീ സ്തുതികളാല്‍ ക്ഷേത്ര പരിസരം ഭക്തിസാന്ദ്രമായി.
ചൂരലുകളുമായി ക്ഷേത്രത്തിനു വലം വെച്ച് നടക്കല്എത്തിയ ഭക്തര്‍ ചൂരല്‍ ദേഹത്ത് ചുറ്റി വടക്കോട്ട് ഉരുണ്ടു.ചൂരല്‍ ദേഹത്ത് പൂര്‍ണ്ണമായും ചുറ്റി കഴിഞ്ഞപ്പോള്‍ ചൂരല്‍ മുള്ളുകളാല്‍ ദേഹം ചുറ്റപ്പെട്ട ഉരുളിച്ചക്കാരനെ കളത്തില്‍ നിന്നും എടുത്ത് ചൂരല്‍ ദേഹത്ത് നിന്നും അറുത്ത് മാറ്റി സ്വതന്ത്രരാക്കി.ആയിരക്കണക്കിന് ഭക്തരാണ് കഠിന വൃതവും നോറ്റ് ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നത് ഇന്നലെ രാത്രി 12 മണിക്ക് ആരംഭിച്ച ചൂരല്ഉരുളിച്ച ഇന്ന് ഉച്ച വരെ തുടരും.ചൂരല്‍ ഉരുളിച്ചയ്ക്ക് ശേഷമുള്ള ഇന്ന് ക്ഷേത്രപരിസരം ശൂന്യമാണ്.ഈ രാത്രി പിശാചുക്കളുടെ വിഹാരരംഗമാണ് എന്നാണ് വിശ്വാസം അതിനാല്‍ ആരും ക്ഷേത്രപരിസരത്തേക്ക് വരാറില്ല.അടവിക്കു ശേഷം നാളെ നായാട്ടുംപടയും നടക്കും.തുടര്‍ന്ന് തിങ്കളാഴ്ച കാലന്‍കോലവും സമാപന ദിവസമായ മാര്‍ച്ച് 1 നു 101 പച്ചപാളയില്‍ തീര്‍ത്ത ഭൈരവിക്കോലവും ഉണ്ടാകും.ഭൈരവിക്കോലത്തിനു മുന്പില് കരിങ്കോഴിയെ കാട്ടി വിളിച്ചു ചിറമുടിയിലേക്ക് പോകുകയും അവിടെയെത്തി തുള്ളിയൊഴിക്കലോടെ പടയണിക്ക് സമാപനം കുറിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: