പുനലൂര്‍: പരാതിയുമായി സ്റ്റേഷനിലെത്തിയ അഡ്വക്കേറ്റ് ക്ലര്‍ക്കിനെ തെന്മല എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. ദേഹോപദ്രവമേറ്റ് പരാതിയുമായി എത്തിയ ഇടമണ്‍ ചക്കുവിലഴികത്ത് വീട്ടില്‍ കെ.ദിലീപ്കുമാറിനെയാണ് എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞദിവസം സിപിഐ പ്രവര്‍ത്തകരായ കോമളകുമാറും സുന്ദരേശനും ദിലീപിനെ ഇടമണ്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ മുന്നിലിട്ട് അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തുകയായിരുന്നു ദിലീപ്. എന്നാല്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ദിലീപിനെ മര്‍ദ്ദിച്ച കോമളകുമാറും സുന്ദരേശനും ആദ്യം തന്നെ പരാതി നല്‍കുകയായിരുന്നു.
ആ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ഷാജു തന്നെ മര്‍ദ്ദിച്ചതെന്ന് ദിലീപ് പറഞ്ഞു. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും സംഭവത്തില്‍ പരാതി നല്‍കി.
















