മലപ്പുറം: രാജ്യത്ത് വളര്‍ന്നുവരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീത് നല്‍കികൊണ്ട് ഭാരതീയ ജനതാ ന്യൂനപക്ഷമോര്‍ച്ച ദേശസ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായി ജെഎന്‍യു കാമ്പസ് മാറിയത് പ്രതിഷേധാര്‍ഹമാണ്. ഈ സംഭവത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും സ്വീകരിച്ച നിലപാട് വിഘടനവാദികളെ സംരക്ഷിക്കുന്നതാണെന്ന് ന്യൂനപക്ഷമോര്‍ച്ച ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും പൂര്‍ണ്ണപരാജയമാണ്. ഇരുകൂട്ടരുടെയും പൊള്ളത്തരങ്ങള്‍ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുന്നതിനാണ് മാര്‍ച്ച് എട്ടിന് ദേശസ്നേഹ സംഗമം നടത്തുന്നത്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.കെ.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ആലിഹാജി, ജലീല്‍ താനൂര്‍, കല്ലന് അബ്ദുറഹിമാന്, കുരുവിള നിലമ്പൂര്‍, സാദിഖലി ഉദിരംപൊയില്‍, അലിമോന് പുത്തനത്താണി, ഹാതിക വെട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: