തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കുന്ന പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നടന്നു. സിനിമാ ചിത്രീകരണത്തെ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ചിത്രാഞ്ജലിയില്‍ ഒരുക്കുന്നത്. സ്റ്റുഡിയോ നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ഗ്രീന്‍ മാറ്റ് സ്റ്റുഡിയോ, ഫിലിംവാള്‍ട്ട്, ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് സ്റ്റുഡിയോ, ഔട്ട് ഡോര്‍ ഷൂട്ടിങ്ങിനുള്ള ബസ്സുകള്‍ എന്നിവയുടെ ഉദ്ഘാടനം ചെയ്തു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഔട്ട്‌ഡോര്‍ യൂണിറ്റ് ബസ്സുകള്‍ ഫഌഗ് ഓഫ് ചെയ്തു.ഫിലിം മ്യൂസിയത്തിന്റെയും ഫിലിം വാള്‍ട്ടിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് സ്റ്റുഡിയോ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പുനക്രമീകരിക്കാവുന്ന ഷൂട്ടിങ് സെറ്റുകളുടെ ശിലാസ്ഥാപനം കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ മധുവും ഗ്രീന്‍മാറ്റ് സ്റ്റുഡിയോ ഉദ്ഘാടനം നടി മഞ്ജുവാര്യരും നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി. ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.
നടി ശാരദ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി.രാജീവ്‌നാഥ്, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്‌കുമാര്‍, ബോര്‍ഡ് അംഗങ്ങളായ വിജയകൃഷ്ണന്‍, റെജിമാത്യു, രാമചന്ദ്രബാബു, കെ.സി.അബു, എംഎം.ഹംസ, കൃഷ്ണനുണ്ണി, ശാസ്തമംഗലം മോഹന്‍, കൗണ്‍സിലര്‍ എ.ജി. കൃഷ്ണവേണി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജെ.സി. ഡാനിയല്‍ പുരസ്‌കാരം നേടിയ സംവിധായകന്‍ ഐ.വി ശശിയെയും സംവിധായകരായ കെ. മധു, വിജിതമ്പി എന്നിവരെയും കെഎസ്എഫ്ഡിസി ആദരിച്ചു. കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ ദീപ ഡി. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്വാഗതവും ടി.എസ്. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: