പൊന്‍കുന്നം: വീട്ടുമുറ്റത്തു നിന്ന് ഇരുചക്രവാഹനം മോഷണം പോയി. ഇളമ്പള്ളി അറഞ്ഞനാല്‍ ജോബിന്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കാണു മോഷണം പോയത്.
ഇയാള്‍ ജോലി ചെയ്യുന്ന കിളിരൂപ്പറമ്പില്‍ ബിജുവിന്റെ വീട്ടുമുറ്റത്തു നിന്ന് ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് കെഎല്‍ 5 എജി 3844 നമ്പരിലുള്ള ബൈക്ക് മോഷണം പോയത്. ഇതു സംബന്ധിച്ചു പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കി.
















