കോട്ടയം: എന്‍ഡിഎ സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റില്‍ തിരുവിതാംകൂറിന് ഇരട്ടനേട്ടമാണ് ലഭിച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി. ചിങ്ങവനം-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് 5കോടിയും ശബരി റെയില്‍പ്പാതയ്‌ക്ക് 20 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം ഉള്‍പ്പെടെ മദ്ധ്യതിരുവിതംകൂറിന് റെയില്‍വേ ബജറ്റിലൂടെ കേന്ദ്രസര്‍ക്കാരില്‍ നിന്നും വേണ്ട പരിഗണന ലഭിച്ചുവെന്നും എന്‍.ഹരി പറഞ്ഞു. മുന്‍കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റുകള്‍ എല്ലാം ചില മന്ത്രിമാരുടെ താല്‍പ്പര്യത്തിനനുസരിച്ച് സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്നതായിരുന്നെങ്കില്‍ ബിജെപി സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഉള്ളത്്. ഈ പദ്ധതി പ്രഖ്യാപനത്തിലൂടെ കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുവാനാണ ്‌കേരള സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ബയോ ടോയ്‌ലറ്റ് പദ്ധതി ഉള്‍പ്പെടെ കോട്ടയത്തെ റയില്‍വേ സ്‌റ്റേഷന് വികസനം നേടിയെടുക്കാന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
















