കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആത്മയും ചേര്‍ന്ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് റീജിയണല്‍ ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തുടക്കം. രാവിലെ 9.45ന് അനസ്വര തിയേറ്ററില്‍ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ജി.അരവിന്ദന്റെ പത്‌നി കൗമുദി അരവിന്ദന്‍ തിരി തെളിയിക്കുന്നതോടെ മേള തുടങ്ങും തുടര്‍ന്ന് ആഷ അച്ചി ജോസഫിന്റെ ഹ്രസ്വ ചിത്രമായ ഒരേ ഉടല്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10മണിക്ക് ഹസന്‍ നാസര്‍ സംവിദാനം ചെയ്ത അഫ്ഗാന്‍ ചിത്രം യുട്ടോപ്യ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടനം സമ്മേളനത്തില്‍ ആത്മ പ്രസി. ആര്‍ട്ടിസ്റ്റ് സുജാതന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ബ്ലെസി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസി. ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന, സംവിധായകരായ രാജീവ് നഥ്, ഭദ്രന്‍, ജി.എസ്.വിജയന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, രാജശേഖരന്‍, പ്രേംപ്രകാശ്, എന്‍.എ.എം.ഹംസ, രാജാ ശ്രീകുമാര വര്‍മ്മ എന്നിവര്‍ പ്രസംഗിക്കും.
















