കല്‍പ്പറ്റ : പ്രധാനമന്ത്രിയുടെ മുദ്ര ബാങ്ക് പദ്ധതി പ്രകാരമുള്ള മുദ്ര വായ്പകള്‍ സ്വയംതൊഴില്‍ സംരഭകര്‍ക്ക് നല്‍കാതെവന്നാല്‍ ജില്ലയിലെ ബാങ്കുകള്‍ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികള്‍ ക്ക് ബിജെപി നേതൃത്വം നല്കാന്തയ്യാറാകുമെന്ന് ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന സമിതിയംഗം കെ.സദാനന്ദനും ജില്ലാപ്രസിഡണ്ട് സജി ശങ്കറും ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാറും പ്രസ്താവനയില്‍ പറഞ്ഞു.
ഭാരതത്തിലെ ഏതൊരു പൗരനും സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡമനുസരിച്ച് അപേക്ഷിച്ചാല്‍ ബാങ്കുകള്‍ വായ്പ ലഭ്യമാക്കണം. ചരിത്രത്തിലാദ്യമായി റിജക്ഷന് ഓഡിറ്റും (നിരസിക്കപ്പെടുന്ന അപേക്ഷകളിലുള്ള പുന:പരിശോധന) മുദ്ര ബാങ്ക് പദ്ധതികള്‍ക്ക് നടപ്പിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്പ നല്കാന് തയ്യാറാകണം. ഫെഡറല്‍ ബാങ്ക് കല്‍പ്പറ്റ ബ്രാഞ്ചില്‍ മുദ്ര ബാങ്ക് വായ്പ നിഷേധിച്ചതുമായി ബന്ധപ്പെട്ടുനടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നേതാക്കള്‍ പ്രതികരിച്ചത്.
ബിജെപി നേതാക്കള്‍ ഇടപെട്ടതിനെതുടര്‍ന്ന് വായ്പ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികകള്‍ സ്വീകരിക്കുമെന്ന് ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ അറിയിച്ചിരുന്നു. ജില്ലയില്‍ ബാങ്കുകള്‍ മുദ്ര നല്കാന് വിമുഖതകാണിക്കുന്നതായി ഈ സംഭവം സൂചിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: