കരുവാരക്കുണ്ട് (മലപ്പുറം): മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവ് പോലീസ് പിടിയില്‍. തുവ്വൂര്‍ വാഴക്കിളിയില് നിന്നും ഇന്നലെ വൈകിട്ടാണ് വന്‍ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മണ്ണാര്‍ക്കാടിന് സമീപത്തെ കോട്ടോപ്പാടം എന്നിവിടങ്ങളില്‍ നേരത്തെ മാവോവാദി സംഘം നടത്തിയ അക്രമത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് നിലമ്പൂര്‍ പോലീസ് നല്കുന്ന സൂചന.
വാഴക്കിളിയിലെ ബന്ധുവീട്ടില്‍ ഇയാള്‍ ഒളിച്ചു താമസിക്കുകയായിരുന്നു. നാട്ടുകാര്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റെന്ന് പറയപ്പെടുന്നു. വിപ്ലവ മുദ്രാവാക്യം വിളിച്ചാണ് ഇയാള്‍ പോലീസ് വാഹനത്തില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: