എരുമേലി: മത്സ്യാവശിഷ്ടം ചാക്കില്‍ കെട്ടി തോട്ടില്‍ തള്ളിയതിനെതുടര്‍ന്ന് മലിനമായ വലിയ തോട്ടില്‍ ദുര്‍ഗന്ധം വമിക്കുന്നതായി പരാതി. വലിയതോട്ടിലെ കരിങ്കല്ലുമൂഴി ജനവാസ കേന്ദ്രത്തിലാണ് സംഭവം. ചീഞ്ഞഴുകിയ മത്സ്യങ്ങള്‍ ചാക്കില്‍ കെട്ടി കഴിഞ്ഞ ദിവസം രാത്രിയില്‍ തള്ളിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അഴുകിയ മത്സ്യങ്ങള്‍ കാക്കകള്‍ വലിച്ച് പ്രദേശമാകെ ചിതറിയതോടെ വലിയ തോടുമുഴുവനും മത്സ്യമാലിന്യത്താല്‍ നിറഞ്ഞ് ദുര്‍ഗന്ധത്തിന് കാരണമായി. മാലിന്യം അടിയന്തിരമായി നീക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















