ചങ്ങനാശേരി: ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ദേശഭക്തി റാലിനടത്തി. ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ദേശഭക്തി റാലിനടത്തി. ജെഎന്‍യുവില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് റാലി നടത്തിയത്. പെരുന്നയിലുള്ള ബിജെപി ഓഫീസില്‍നിന്നും തുടങ്ങിയ റാലി നഗരംചുറ്റി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന സമ്മേളനം ബിജെപി സംസ്ഥാാന കമ്മിറ്റി അംഗം എംബി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ ഗവണ്മെന്റിനെതിരെ ഇടതുപക്ഷവും കോണ്‍ഗ്രസും അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇതുപോലുള്ള ദുഷ്പ്രവണതകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിക്കെതിരെയുള്ള അസഹിഷ്ണുതയും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനശ്രദ്ധതിരിച്ചുവിടുന്നതിനും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി തീവ്രവാദികള്‍ക്ക് വളരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും ഇത് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം കണ്‍വീനര്‍ എംഎസ്.വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി എന്‍.പി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.സുരേന്ദ്രനാഥ്, പി.പി.ധീരസിംഹന്‍, കെ.ജി.രാജ്മോഹന്‍, കെ.എസ്.ഓമനക്കുട്ടന്, എന്‍.ടി.ഷാജി, ധര്‍മ്മജാഗരണ്‍ പ്രമുഖ് എ.മനോജ്കുമാര്‍, രാധാാകൃഷ്ണന്‍ തേവള്ളി, കെ.കെ.സുനില്‍, ബി.ആര്.മജീഷ്, ബിജു മങ്ങാട്ടുമഠം, എം.പി.രവി, വി.പി.വിനയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: