കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ 2016-17 വര്‍ഷത്തെ ബജറ്റില്‍ ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനും, സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കും മുന്തിയ പരിഗണന. 16,785,61,900 രൂപ വരവും, 16,720,61,900 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ എല്ലാമേഖലകളിലും വന്‍വികസനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ബിന്ദുജോസ്, വൈസ്ചെയര്‍മാന്‍ എ.പി ഹമീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയില്‍ 25 കോടി രൂപ ചെലവിലാണ് സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പാക്കുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് 50 ലക്ഷം രൂപ ചെലവില്‍ ക്ലീന്‍ കല്‍പ്പറ്റ ഗ്രീന്‍ കല്‍പ്പറ്റ പദ്ധതി നടപ്പാക്കും.
സ്വച്ഛ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി കക്കൂസില്ലാത്ത എല്ലാവര്ക്കും കക്കൂസ് നിര്‍മ്മാണത്തിന് ധനസഹായം നല്‍കും. മാലിന്യ സംസ്ക്കരണ പ്ലാന്റ്, പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്, ഉറവിട മാലിന്യ സംസ്കരണം, വേര്‍ത്തിരിച്ച് മാലിന്യ ശേഖരണം തുടങ്ങിയവ ക്ലീന്‍ കല്‍പ്പറ്റ ഗ്രീന്‍ കല്‍പ്പറ്റ പദ്ധതിയിലൂടെ നടപ്പാക്കും. . കല്‍പ്പറ്റ തോടുകളും, പുഴകളും നീരുറവകളും സംരക്ഷിക്കാന്‍ 50 കോടി രൂപ ചെലവില്‍ സെപ്റ്റേജ് ആന്റ് സീവറേജ് ട്രീറ്റ്മെന്റ് പ്രൊജക്ട് സംവിധാനവും, സൈന്‍ബോര്‍ഡുകളും സ്ഥാപിക്കും. നഗരസഭയില്‍ വൈദ്യുതി വിതരണ സംവിധാന നവീകരണ പദ്ധതി, അമ്പിലേരിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, വീടില്ലാത്തവര്‍ക്ക് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മാണം, വെയ്സ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, റസ്റ്റ് ഹൗസും, പാര്‍ക്കും നിര്‍മ്മാണം, ആര്‍ട്ട് ഗ്യാലറി, സാംസ്കാരിക നിലയ നിര്‍മ്മാണം, ടൗണ്‍ സ്ക്വയര്‍ നിര്‍മ്മാണം, ബോട്ടാണിക്കല്‍ ഗാര്ഡന്, ആധുനിക സൗകര്യങ്ങളോടുകൂടി ടൗണ്‍ഹാള്‍ നിര്‍മ്മാണം, പുതിയ നഗരസഭാ കെട്ടിട നിര്‍മ്മാണം എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തിട്ടു്. വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍മാരായ പി.പി ആലി, അഡ്വ.ടി.ജെ ഐസക്, അജിത, സരോജിനി ഓടമ്പത്ത്, ഡി.രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: