Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനോനിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 09:10 pm IST
in Samskriti

മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് പല മക്കളും അമ്മയോടു പറയാറുണ്ട്. മനസ്സ് കുരങ്ങിനെപ്പോലെയാണ്. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. മനസ്സിനെ കൂട്ടുപിടിക്കുന്നത് മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത് എപ്പോഴും കുഴപ്പങ്ങള്‍ കാണിച്ചുകൊണ്ടിരിക്കും. നമുക്ക് ഒരിക്കലും സൈ്വരമില്ല. മനസ്സിന്റെ പുറകെ പോകുന്നതിനിടയില്‍ നമ്മുടെ ലക്ഷൃത്തെക്കുറിച്ച് ഓര്‍മയുണ്ടാകണം.? ഈശ്വര സാക്ഷാത്കാരമാണ് നമ്മുടെ ലക്ഷൃം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുത്.

മനസ്സില്‍ ദുഷ്ടചിന്തകള്‍ നിറയുന്നതിനെ കുറിച്ച് മക്കള്‍ ഗൗരവം കൊടുക്കേണ്ട കാര്യമില്ല.

നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പുറം കാഴ്ചകള്‍ കാണാറില്ലേ? ചിലതു മനോഹരമായ ദൃശ്യങ്ങളായിരിക്കും. എത്ര നല്ല കാഴ്ചകള്‍ ആണെങ്കിലും ബസ് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അത് മറക്കുന്നു. നമ്മുടെ ലക്ഷൃത്തെക്കുറിച്ച് ഓര്‍മിക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നു വരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല.

മനസ്സിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് ലക്ഷൃത്തിലേക്ക് ഉറ്റുനോക്കുന്നു. സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേത് ബാഹ്യലോകത്തിലേക്ക് നോക്കുന്നു. ഇവ തമ്മില്‍ പിടിവലി എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ, അവയ്‌ക്ക് പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോയാല്‍ പ്രശ്‌നമില്ല. പലപ്പോഴും മനസ്സിനെ വഴിയില്‍ വെച്ചിരിക്കുന്ന കണ്ണാടിയോട് ഉപമിക്കാം. വഴിയില്‍ക്കൂടി നായ പോയാലും പൂച്ച പോയാലും ആട് പോയാലും കണ്ണാടിയില്‍ അതെല്ലാം കാണാം .അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലും നമ്മുടെ മനസ്സ് ഭ്രമിച്ചുപോകാം. എന്നാല്‍ കണ്ണാടിയുടെ ഒരു ഗുണം മനസ്സിനില്ല.

കണ്ണാടിയില്‍ എല്ലാം തെളിഞ്ഞുകണ്ടാലും ഒന്നും അതിനെ ബാധിക്കില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിന് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സിന് കണ്ണാടിയുടെ ഗുണം ഉണ്ടാവണം. കാണുന്നതും കേള്‍ക്കുന്നതും എല്ലാം വഴിവക്കിലെ ദ!ൃശ്യം പോലെ നമ്മള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ആവശ്യത്തിലേറെ കെട്ടുപാടുകള്‍ പാടില്ല. ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണ്. ആത്മാവിന് ബാധകമല്ലെന്ന് നമ്മള്‍ അറിയണം. ദൃഢമായി ഉള്‍ക്കൊള്ളണം. ഒരു സാക്ഷിയെപ്പോലെ കഴിയണം.

ഒരു നദിയിലൂടെ വെള്ളം മാത്രമല്ല, പലവസ്തുക്കളും ഒഴുകിവരും. മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. ഇതെല്ലാം നദിയുടെ സ്വഭാവമാണ്. നദിയിലേക്ക് ചാടി നീന്താതിരുന്നാല്‍, നദീതീരത്തിരുന്ന് നമുക്ക് ഇവയെല്ലാം നോക്കിക്കാണാം, ആനന്ദിക്കാം. എന്നാല്‍ നദിയുടെ കുത്തൊഴുക്കിലേക്ക് നമ്മള്‍ എടുത്തു ചാടിയാല്‍ നമ്മളും ഒഴുക്കില്‍പ്പെട്ട് അപകടത്തിലാകാം, മുങ്ങിമരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ കഴിയണം.

ദുര്‍ഘടമായ ഒരു വഴിയാണിത്. ലോകസുഖങ്ങളില്‍ ഭ്രമിച്ചവരാണ് നമ്മള്‍ എല്ലാവരും. ഈശ്വരസാധന ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. നദിക്ക് കുറുകെയുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് സാധകന്റെ ആദ്യകാലങ്ങള്‍. ഇത്രയും കാലം ഉപയോഗിക്കാതിരുന്നതിനാല്‍ പാലം മുഴുവന്‍ പായല്‍ നിറഞ്ഞിരിക്കുന്നു. താഴെ മോഹങ്ങളുടെ, ദുഷ്ചിന്തകളുടെ നദി പാഞ്ഞൊഴുകുന്നു. പാലത്തില്‍ നല്ലതുപോലെ വഴുക്കലും ഉണ്ട്. ഓരോചുവടും ശ്രദ്ധയോടെ വെക്കണം. ആഗ്രഹങ്ങളും ക്രോധവും അസൂയയുമൊക്കെമനസ്സില്‍ വരുമ്പോള്‍ വേറിട്ട് അവയെ തിരിച്ച് അറിയണം. ലക്ഷൃം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടു പോകണം. വീണുപോകുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം.

ഇനി ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം. വീഴുന്നത് എഴുന്നേല്‍ക്കാന്‍വേണ്ടിയാണ്. വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം. ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്‌ക്കണം. മഹാത്മാക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണ്. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് വിവേകവും സമാധാനവും പകര്‍ന്നു തരും. ഇതിന്റെ കൂടെ നമ്മുടെ പ്രയത്‌നം, അതായത് സാധനയും ആവശ്യമാണ്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷം വരെ വളരെ ശ്രദ്ധയോടെ നീങ്ങണം. ഈശ്വരസാക്ഷാത്കാരത്തിനുള്ള മക്കളുടെ എല്ലാപ്രയത്‌നങ്ങളിലും സാധനയിലും അമ്മ കൂടെ ഉണ്ടാവും. മക്കള്‍ വീണാലും പിടഞ്ഞെണീക്കണം. ഏതു വീഴ്ചയെയും ഉയര്‍ച്ചയായി മാറ്റാന്‍ അമ്മ മക്കളോടൊപ്പം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

World

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.