Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രമീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 09:09 pm IST
inSamskriti

സുദ്യുമ്‌നേ തു ദിവം യാതേ രാജ്യം ചക്രേ പുരൂരവാ:

സഗുണശ്ച സു രൂപശ്ച പ്രജാരഞ്ജനതത്പര:

പ്രതിഷ്ഠാനേ പുരേ രമ്യേ രാജ്യം സര്‍വ്വ നമസ് കൃതം

ചകാര സര്‍വ്വ ധര്‍മ്മജ്ഞ: പ്രജാ രക്ഷണതത്പര:

സൂതന്‍ തുടര്‍ന്നു: സുദ്യുമ്‌നന് ശേഷം പുരൂരവസ്സ് രാജ്യഭാരം ഏറ്റെടുത്തു. പ്രജാക്ഷേമതല്‍പ്പരനും ധര്‍മ്മിഷ്ഠനു മായിരുന്നു അദ്ദേഹം. ആരും പുകഴ്‌ത്തുന്ന വിധമായിരുന്നു രാജാവിന്റെ പ്രവര്‍ത്തനങ്ങള്‍. ഉത്തമപ്രഭുത്വം, രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ, സാമദാനാദി ഉപായങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള അവധാനത, വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പരിപാലിക്കുന്നതിലുള്ള നിഷ്‌കര്‍ഷ, യജ്ഞാദിപുണ്യങ്ങളും ദാനങ്ങളും ചെയ്യാനുള്ള ഉത്സാഹം എന്നിങ്ങനെ ഒരുത്തമ രാജാവിന് വേണ്ട എല്ലാ ഗുണങ്ങളും നിറഞ്ഞ രാജാവിന്റെ കീര്‍ത്തി എങ്ങും പരന്നു.

അദ്ദേഹത്തിന്റെ രൂപം, വിക്രമശീലം, ഔദാര്യം എന്നിവയെപ്പറ്റി കേട്ടറിഞ്ഞ ഉര്‍വ്വശിക്ക് അദ്ദേഹത്തില്‍ അനുരാഗം തോന്നി. അപ്പോള്‍ ബ്രഹ്മശാപത്താല്‍ അവള്‍ ഭൂമിയിലായിരുന്നു

‘ഞാന്‍ വളര്‍ത്താന്‍ തരുന്ന ഈ രണ്ട് ആട്ടിന്‍കുട്ടികളെ അങ്ങ് സദാ സംരക്ഷിക്കണം’ എന്നൊരു നിബന്ധനവെച്ചു ഉര്‍വ്വശി രാജാവിനെ പരിണയിച്ചു. മാത്രമല്ല, ഞാന്‍ നെയ്യു മാത്രമേ ഭക്ഷണമായി കഴിക്കൂ. മറ്റൊരു നിബന്ധനകൂടിയുണ്ട് മൈഥുനവേളയില്‍ അല്ലാതെ മറ്റൊരു സമയത്തും അങ്ങയുടെ നഗ്‌നത എനിക്ക് ദൃശ്യമാകരുത്. ഈ നിബന്ധനകള്‍ തെറ്റിയാല്‍ അപ്പോള്‍ത്തന്നെ ഞാന്‍ അങ്ങയെ പിരിയും എന്നും ഉര്‍വ്വശി ഒര്‍മ്മപ്പെടുത്തി.

കാമവശഗതനാകയാല്‍ പുരൂരവസ്സ് എല്ലാ നിബന്ധനകളും അംഗീകരിച്ചുകൊണ്ട് അവളുമായി രമിച്ച് ധര്‍മ്മകര്‍മ്മാദികളെ ത്യജിച്ച് അനേകവര്‍ഷം കഴിഞ്ഞു. ഉര്‍വ്വശിയാണെങ്കില്‍ തന്റെ ശാപമോക്ഷവും കാത്ത് രാജാവുമായി കാലം കഴിച്ചു. ഭാര്യയെക്കൂടാതെ ഒരു നിമിഷം പോലും കഴിയാന്‍ വയ്യാത്തത്ര അനുരാഗമായിരുന്നു രാജാവിന്.

ശാപകാലം കഴിഞ്ഞിട്ടും ഉര്‍വ്വശി സ്വര്‍ഗ്ഗത്തില്‍ തിരിച്ചെത്താത്തതില്‍ ഈര്‍ഷ്യപൂണ്ട ദേവേന്ദ്രന്‍ തന്റെ ദൂതന്മാരോട് ‘തന്ത്രത്തില്‍ നിങ്ങള്‍ ആ ആട്ടിന്‍കുട്ടികളെ മോഷ്ടിച്ചു കൊണ്ടുവരണം’ എന്ന് ചട്ടംകെട്ടി. അങ്ങനെ നിങ്ങള്‍ക്ക് ഉര്‍വ്വശിയെ കൊണ്ടുവരാനും കഴിയും. ‘അവളില്ലാത്തതിനാല്‍ ഈ സ്വര്‍ഗ്ഗത്തിനൊരു ശോഭയുമില്ലിപ്പോള്‍’ എന്നായിരുന്നു ഇന്ദ്രന്റെ ആത്മഗതം!

കൂരിരുട്ടില്‍ വിശ്വവസുവിന്റെ നേതൃത്വത്തില്‍ ഗന്ധര്‍വ്വന്മാര്‍ ആട്ടിന്‍കുട്ടികളെ കട്ടുകൊണ്ടുപോയി. രാത്രി മൈഥുനത്തില്‍ രമിച്ചിരുന്ന രാജാവ് ഇതറിഞ്ഞില്ല. എന്നാല്‍ ആകാശഗമനം നടത്തവേ, ഈ ആട്ടിന്‍കുട്ടികള്‍ കരഞ്ഞു ശബ്ദമുണ്ടാക്കി. സ്വന്തം കുട്ടികളെപ്പോലെ കരുതി വളര്‍ത്തുന്ന അവയുടെ കരച്ചില്‍ ശബ്ദം കേട്ട് ഉര്‍വ്വശി രാജാവിനോട് പറഞ്ഞു ‘രാജാവേ, സത്യലംഘനം വന്നിരിക്കുന്നു. അങ്ങയെ വിശ്വസിച്ച് ഏല്‍പ്പിച്ച ആട്ടിന്‍കുട്ടികളെ രക്ഷിക്കാന്‍ അങ്ങേയ്‌ക്ക് കഴിഞ്ഞില്ലല്ലോ! എന്നിട്ട് പെണ്ണുങ്ങളെപ്പോലെ കിടക്കുന്നു! വീരനെന്ന് ഞെളിഞ്ഞിട്ടു കാര്യമില്ല.’ ഇങ്ങനെ പുലമ്പുന്ന ഭാര്യയെ സമാധാനിപ്പിക്കാനായി രാജാവ് ആട്ടിന്‍ കുട്ടികളെ കണ്ടു പിടിക്കാന്‍ പുറപ്പെട്ടു. പെട്ടെന്ന് പുറപ്പെട്ട തിരക്കില്‍ വസ്ത്രമുടുക്കാന്‍ അദ്ദേഹം മറന്നുപോയി.

രാത്രി സമയത്ത് ആട്ടിന്‍കുട്ടികളെ ഗന്ധര്‍വ്വനില്‍ നിന്നും മോചിപ്പിച്ചു കൊണ്ടുവന്ന രാജാവ് വിവസ്ത്രനായിരുന്നു. എന്നാല്‍ ആ സമയം ഗന്ധര്‍വ്വന്മാര്‍ ആകാശത്ത് മിന്നലുണ്ടാക്കിയതിനാല്‍ ഉര്‍വ്വശി രാജാവിനെ നഗ്‌നനായി കാണുകയും ചെയ്തു. നേരത്തെ പറഞ്ഞു വെച്ച നിബന്ധനപ്രകാരം ഉര്‍വ്വശി ആ കൊട്ടാരം വിട്ടു പോയി. കാമപീഡിതനായ രാജാവ് കരഞ്ഞുംകൊണ്ട് നാടും കാടും തന്റെ പ്രിയതമയെ തേടി അലഞ്ഞു.

ഒടുവില്‍ കുരുക്ഷേത്രത്തില്‍ വെച്ച് അവളെ സന്ധിച്ചപ്പോള്‍ നല്ലവാക്കു പറഞ്ഞ് അനുനയിപ്പിക്കാന്‍ നോക്കി. ‘പ്രിയേ, നീ കഠിനഹൃദയയാണ്. നീയേ ശരണം എന്ന് കരുതി ജീവിച്ച ഞാന്‍ ഏറെ ദൂരം താണ്ടി നിന്നെത്തേടി വന്നിരിക്കുന്നു. നീ സ്വീകരിച്ചില്ലെങ്കില്‍ ക്ഷീണിതമായ ഈ ദേഹം കാക്കയും കഴുകനും തിന്നാന്‍ പോകുന്നു. നീയെന്നെ കൈവിടരുത്.’ ഇങ്ങനെ മാരതാപത്താല്‍ കരയുന്ന രാജാവിനോട് ഉര്‍വ്വശി പറഞ്ഞു: ‘അങ്ങേയ്‌ക്ക് വിവേകമില്ലേ? ശൂരനായ രാജാവായിട്ടും നാരിമാരുടെ സ്വഭാവം അറിയില്ലേ? ചെന്നായ്‌ക്കളോട് സൗഖ്യം പാടില്ലാത്തതുപോലെ സ്ത്രീകളോടും അടുക്കാന്‍ പാടില്ല.

കള്ളന്മാരെയും സ്ത്രീകളെയും വിശ്വസിക്കരുത്. വെറുതെ മനസ്സ് വിഷമിപ്പിക്കാതെ വീട്ടിലേയ്‌ക്ക് തിരിച്ചു പോയാലും.’ ഇതൊക്കെയായിട്ടും രാജാവിന്റെ മോഹാവേശം തീര്‍ന്നില്ല. അദ്ദേഹം ദുഃഖപരവശനായി ജീവിതം തുടര്‍ന്നു. വേദത്തില്‍ ഏറെ വിസ്തരിച്ചതായ കഥ ചുരുക്കിയാണിവിടെ പറഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.