കാസര്‍കോട്: കീഴൂര്‍ കടപ്പുറത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും അവരുടെ മക്കളും ചെമ്മനാട് പരിസരങ്ങളില്‍ നിന്നും നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇപ്പോള്‍ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം കീഴൂര്‍ കടപ്പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ട ഹിന്ദു മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ തകര്‍ക്കുകയും, ഹിന്ദു മത്സ്യത്തൊഴിലാളി ചെറുപ്പക്കാര്‍ ജോലി ചെയ്യുന്ന കടകള്‍ കേന്ദ്രീകരിച്ച് മുസ്ലിം ക്രിമിനല്‍ സംഘം അഴിഞ്ഞാടുകയുമാണ്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കീഴൂര്‍ പരിസരവും കടലോരമേഖലയും അശാന്തി പരത്തുകയാണ് ഈ സംഘങ്ങള്‍. ഇതിനെതിരെ ശക്തമായ നടപടി ബന്ധപ്പെട്ട ഭരണാധികാരികളെടുക്കാത്ത പക്ഷം ജില്ലയിലെ മുഴുവന്‍ ഹിന്ദു മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ബഹുജന പ്രക്ഷോഭവുമായി ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം മുന്നോട്ട് വരുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്, അശ്വതി, നാരായണന് കുമ്പള, രഘു, ഉണ്ണി, സതീശന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.വി.പവിത്രന് സ്വാഗതവും കെ.വിനോദന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: