തേഞ്ഞിപ്പലം: ദാരിദ്ര്യത്തിന്റെ കൂരിരുട്ടില്‍ സര്‍ഗ്ഗശേഷിക്ക് അന്തികൂടൊരുക്കി പൊന്‍കിനാക്കള്‍ വിരുന്നെത്തിയപ്പോള്‍ ചേളാരിയിലെ കൊച്ചുഗായകന് മനുഷ്യസ്നേഹത്തിന്റെ മഹാസൗധം സ്വന്തമായി. ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ചേളാരി സ്വദേശികളായ സതീഷ്കുമാര്‍-സുമ ദമ്പതികളുടെ മകനുമായ പി.വി.ശ്യാലാലിനാണ് മനുഷ്യസ്നേഹത്തിന്റെ പൊന്തലോടലില് മനോഹരമായ ഭവനം നിര്‍മ്മിച്ചു നല്‍കിയത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയാണ് ഈ മിടുക്കനായ പാട്ടുകാരന് വീടിന്റെ താക്കോല്‍ സമ്മാനിച്ചത്.
ചിത്രയുടെ അനുഗ്രഹവും ശിഷ്യത്വവും സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് ശ്യാംലാല്‍ സംഗീതം ശാസ്ത്രീയമായി പഠിക്കാന്‍ ആരംഭിച്ചത്. തന്റെ ഗ്രാമത്തിലെ വായനശാലയുടെ വാര്‍ഷികമായിരുന്നു ശ്യാംലാലിന്റെ ജീവിതത്തിലെ ആദ്യത്തെ പൊതുവേദി. ശ്യാംലാലിന്റെ സംഗീതത്തിലുള്ള കഴിവിനെ തിരിച്ചറിഞ്ഞ കെ.കെ.സുരേഷാണ് ചിത്രയുമായി പരിചയപ്പെടുത്തിയത്. ജീവകാരുണ്യത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ പുതിയ ലക്ഷ്യവുമായി മുന്നോട്ടുവന്ന ചേളാരിയിലെ ബില്‍ഡിംഗ് ഡിസൈനേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കെ.വി.മുരളീധരനാണ് ശ്യാംലാലിന് വീട് നിര്‍മ്മിച്ച് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: