ബേപ്പൂര്‍: യുവാക്കളെ അകാരണമായി മര്‍ദ്ദിച്ച എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്കി. മാറാട് പ്രിന്‍സിപ്പല്‍ എസ്ഐ സുബീഷ് ആണ് ഞായറാഴ്ച വൈകീട്ട് കയ്യടിതോട് വെച്ച് മാമ്പറ വീട്ടില്‍ സൗമീഷ് (22), ഉണ്ണിവീട്ടില് നിജില്‍ (16) എന്നിവരെ ലാത്തികൊണ്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യക്തമായ കാരണമില്ലാതെയായിരുന്നു എസ്ഐയുടെ മര്‍ദ്ദനം. എസ്ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് സിഐക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിഐ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ക്ക് മര്ദ്ദനമേറ്റതിനെകുറിച്ച് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലെത്തിയവരോടും എസ്ഐ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: