ചങ്ങനാശേരി: ചങ്ങനാശേരി ട്രാഫിക്ക് പോലീസ് യൂണിറ്റ് ട്രാഫിക്ക് പോലീസ് സ്‌റ്റേഷനാക്കി ഉയര്‍ത്തി. നിലവില്‍ ട്രാഫിക്ക് യൂണിറ്റിന് സ്വതന്ത്ര ചുമതല ഇല്ലാത്തതുമൂലം ഫലപ്രദമായി സേവനങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സാധിച്ചിരുന്നില്ല. ഒരു എസ്‌ഐ അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 15 സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരാണ് ഉള്ളത്. ഇവരെ നിയമസമാധാന സംരക്ഷണത്തിന് ഉപയോഗിക്കുന്നതിനാല്‍ വളരെയേറെ ട്രാഫിക്ക് തിരക്കുള്ള പല റോഡുകളിലും ട്രാഫിക്ക് പോലീസിന്റെ സേവനം ലഭിക്കുന്നില്ല. പുതിയ ട്രാഫിക്ക് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം ട്രാഫിക്ക് അപകടങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കുവാന്‍ സഹായിക്കും.
















