തോട്ടയ്‌ക്കാട്: ശ്രീകുരുതികാമന്‍കാവ് ക്ഷേത്രത്തില്‍ കലശദിനാഘോഷത്തിന്റെയും ഭാഗവത സപ്താഹയജ്ഞത്തിന്റെയും നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ദേവസ്വം പ്രസിഡന്റ് ജയരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗോപിനാഥക്കുറുപ്പ് കണ്‍വീനറായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. മണികണഠന്‍ ലക്ഷ്മിസദനം(ജോ.കണ്‍വീനര്‍), അനീഷ് മുണ്ടന്‍കുന്നേല്‍(സെക്രട്ടറി), നാരായണക്കുറുപ്പ്(ട്രഷറര്‍)എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
















