അടൂര്‍: കെ.ഐപിയുടെ കനാല്‍ അറ്റകുറ്റപണി പ്രഹസനമാകുന്നു. വേനല്‍ക്കാലത്ത് കനാല്‍ തുറന്നുവിടുന്നതിന് മുമ്പ് എല്ലാവര്‍ഷവും കനാലിന്റെ അറ്റകുറ്റപണികള്‍ നടത്തുകയും കനാല്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് ഇതുവെറും പ്രഹസനമായി മാറുന്നു.
ജലക്ഷാമം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കല്ലട ഇറിഗേഷന്റെ വലതു കര കനാല്‍ തുറന്നുവിട്ടിരുന്നു. മുന്‍കാലങ്ങളില്‍ കനാല്‍ തുറക്കുന്നതിന് മുമ്പ് അറ്റകുറ്റപണികളും കാടുവെട്ടിത്തെളിക്കലും ചെയ്തിരുന്നു. എന്നാല്‍ രണ്ടരവര്‍ഷമായി പേരിന് മാത്രം ശുചീകരണം നടക്കുന്നതിനാല്‍ കാടുപിടിച്ചു മൂടി കനാലും കരയും തിരിച്ചറിയാന്‍ പറ്റാത്തവിധം കിടക്കുകയാണ്. ലക്ഷങ്ങളാണിതിന്റെ പേരില്‍ എഴുതിപ്പോകുന്നത്. ചെറിയതോതില്‍ വെള്ളം ഒഴുക്കിവിട്ട് മാലിന്യങ്ങള്‍ ഒഴുക്കിയ ശേഷം ശക്തിയായി വെള്ളം തുറന്നുവിടും ഇതിന് ശേഷമാണ് മുകളിലായുള്ള കാടുകള്‍ തീയിട്ട് നശിപ്പിച്ച ശുചീകരണം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ കനാല്‍ സന്ദര്‍ശിച്ചാല്‍ ഇരുവശവും പൂര്‍ണ്ണമായും വൃത്തിയായിരിക്കും. കനാലിന്റെ അറ്റകുറ്റപണി കൃത്യമായി നടക്കാത്തത് കാരണം പലയിടങ്ങളിലും ജലം പാഴായിപ്പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: