ബത്തേരി : ബത്തേരി സെന്റ് മേരീസ് കോളേജ് രാഷ്ട്രമീമാംസ വിഭാഗം ഒരുക്കുന്ന പശ്ചിമഘട്ടവും മനുഷ്യവാസവും എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന ത്രിദ്വിന ദേശീയ സെമിനാര്‍ നാളെ തുടങ്ങും. കോഴിക്കോട് സര്‍വ്വകലാശാല പ്രൊ വൈസ്ചാന്‍സലര്‍ ഡോ പി.മോഹനന് ഉദ്ഘാടനം ചെയ്യും. സൗത്ത് വയനാട് ഡിഎഫ്ഒ പി.ധനേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന അക്കാദമിക് സെമിനാറില്‍ കേരളാ സര്‍വ്വകലാശാല രാഷ്ട്രമീമാംസ വിഭാഗം അദ്ധ്യക്ഷന്‍ ഡോ ഷാജി വര്‍ക്കി ഗാഡ്ഗില്‍- കസ്തൂരി രംഗന് റിപ്പോര്‍ട്ട്, പരിസ്ഥിതി വികസനം എന്ന വിഷയം അവതരിപ്പിക്കും. രണ്ടാം ദിവസം ജനപ്രതിനിധികളും പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകരും വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ചര്‍ച്ചയും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പ്രൊഫസര്‍ പി.കെ.വര്‍ഗീസ്, അസി.പ്രഫസര്‍ ജിപ്സണ്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: