Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിലെ മരവിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 07:49 pm IST
inSamskriti

മതവും ആധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കുവാനും കാരുണ്യത്തോടെ എല്ലാവരേയും കാണുവാനുമുള്ള താക്കോലാണ്. എന്നാൽ, സ്വാർത്ഥത അന്ധമാക്കിയ അവന്റെ മനസ്സിനും കണ്ണിനും തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കുവാനുള്ള അതേ താക്കോൽ കൊണ്ട് ഹൃദയത്തെ അടച്ച് കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനാണ് പലരും ഇന്ന് തുനിയുന്നത്.

ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. നാലുപേരുടേയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷണങ്ങളും ഉണ്ട്. എന്നാൽ സ്വന്തം കൈയ്യിൽ മാത്രമേ വിറകും തീപ്പെട്ടിയും ഉള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചു. ആദ്യത്തെയാൾ ചിന്തിച്ചു. അവന്റെ കഴുത്തിൽകിടക്കുന്ന ലോക്കറ്റ് കണ്ടിട്ട് അവൻ അന്യമതസ്ഥനാണെന്ന് തോന്നുന്നു. ഞാനെന്തിന് അവന് വേണ്ടി തീ കൂട്ടണം?

രണ്ടാമന്റെ ചിന്ത മറ്റൊന്നായിരുന്നു. ഇവൻ എന്റെ ശത്രു രാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവൻ. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട് അവൻ തീ കായണ്ട.

മൂന്നാമൻ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു. ഇവനെ എനിക്കറിയാം. ഇവൻ എന്റെ മതത്തിനെതിരെ പ്രചാരം നടത്തുന്നവനാണ്. എന്റെ വിറകും തീയും കൊണ്ട് ഇവന്റെ തണുപ്പകറ്റാൻ ഞാൻ സമ്മതിക്കില്ല.നാലാമന്റെ വിചാരം മറ്റൊന്നായിരുന്നു. ദാ അവന്റെ തൊലിയുടെ നിറം കണ്ടില്ലേ? ഈ വർഗത്തിനോട് എനിക്കുവെറുപ്പാണ്. ഞാനിവന് തീകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല.

അങ്ങനെ ആരും അവരുടെ കൈയ്യിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പിൽ മരവിച്ചു മരിച്ചുപോയി. യഥാർത്ഥത്തിൽ ഇവർ മരിച്ചത് പുറത്തെ തണുപ്പ് കൊണ്ടല്ല. ഇവരുടെ തണുത്തു മരവിച്ച മനോഭാവം കൊണ്ടാണ്. നമ്മൾ ഇതുപോലെ ആകുകയാണിപ്പോൾ രാജ്യത്തിന്റെയും ജാതിയുടേയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും പേരുപറഞ്ഞ് പരസ്പരം കലഹിക്കുന്നു.

കടുത്ത പനി നാട്ടിൽ എമ്പാടും ഇപ്പോൾ പടർന്നുപിടിച്ചിരിക്കുകയാണ്. പലയിടത്തും രോഗികൾ പനികൊണ്ട് മരിക്കുന്നു. രോഗലക്ഷണങ്ങളും പലതാണ്. പലതരം പേരിട്ട് നമ്മൾ പനിയെ വിളിക്കുന്നു. ചിക്കുൻ ഗുനിയ, ഡെങ്കിപനി, തക്കാളിപ്പനി, തുടങ്ങി പനിയുള്ളവനെ സഹായിക്കുവാൻ ഒരു മാർഗ്ഗമേയുള്ളൂ. മരുന്നു കൊടുത്തു പനി കുറയ്‌ക്കുവാൻ ശ്രമിക്കുക. പനി കുറഞ്ഞാൽ പിന്നെ എല്ലാം സാധാരണ ഗതിയിലാവും എന്ന് നമ്മൾ അനുഭവത്തിലൂടെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. സ്വാർത്ഥത, അത്യാർത്തി, ദുരാഗ്രഹം തുടങ്ങി കടുത്ത പനികൾ പിടിച്ചിരിക്കുകയാണ് മനുഷ്യനിന്ന്.

നമ്മുടെ ഉള്ളിലെ ക്രോധത്തെ കാരുണ്യമായും വിദ്വേഷത്തെ സ്‌നേഹമായും കാമചിന്തകളെ ദിവ്യചിന്തകളായും അസൂയയെ സഹതാപമായും മാറ്റാൻ സഹായിക്കുന്ന ഔഷധമാണ് നമുക്ക് ആവശ്യം. ഇതിനുള്ള മാർഗ്ഗമാണ് മതവും അധ്യാത്മികതയും പകർന്നു തരുന്നത്.

വ്യക്തിയിൽ നിന്നാണ് സമൂഹം ഉണ്ടാകുന്നത്. വ്യക്തിമനസ്സിന്റെ സംഘർഷമാണ് യുദ്ധമായി പുറത്തുവരുന്നത്. വ്യക്തി മനസ്സിൽ മാറ്റം വരുമ്പോൾ സമൂഹം തനിയെ മാറും. സ്‌നേഹവും ശാന്തിയും മനസ്സിൽ വരുത്താൻ നമ്മൾ ശ്രദ്ധിക്കണം. ഇതിനുള്ള പരിശ്രമം നമ്മുടെ ഉള്ളിൽ നിന്നുതന്നെ ഉണ്ടാകണം.

യുദ്ധത്തിനുവേണ്ടി നാം കോടികൾ ചെലവാക്കുന്നു. എന്തു തീവ്രതയിലും ജാഗ്രതയിലുമാണ് നാം യുദ്ധം നടത്തുന്നത്! ഇതിന്റെ ഒരംശമെങ്കിലും പണവും തീവ്രതയും മനുഷ്യപ്രയത്‌നവും ലോകശാന്തിക്ക് ഉപയോഗിച്ചുകൂടെ?

രാജ്യസുരക്ഷയ്‌ക്ക് എല്ലാ രാജ്യങ്ങളും വൻ തുകകൾ മുടക്കുന്നു. സുരക്ഷ ആവശ്യമാണ്. എന്നാൽ ഏറ്റവും വലിയ സുരക്ഷ ഉണ്ടാകുന്നത് ഉന്നതമായ ആത്മീയ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ്. ഉള്ളിൽ നിന്ന് ആക്രമിക്കുന്ന ശത്രുക്കളെ നേരിടണമെങ്കിൽ മനുഷ്യമനസ്സിൽ അന്തർലീനമായിരിക്കുന്ന ആത്മീയതയെ അതിശക്തമായി ആയുധം കണ്ടെടുത്ത് അതിന്റെ കരുത്തു കൂട്ടണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.