ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പുഞ്ചക്കരിയില്‍ നിന്നു കതിരുകാള പുറപ്പെട്ടപ്പോള്‍
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയില്‍ ഭക്തസഹസ്രങ്ങള്‍ എത്താന്‍ ഇനി ഒരുനാള്‍. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ആറ്റുകാലമ്മയുടെ സന്നിധിയില്‍ നൈവേദ്യമര്‍പ്പിച്ച് സായൂജ്യമടയാന്‍ വീണ്ടും ഭക്തര്‍ ഒത്തുകൂടുന്നു. പൂരംനാളും പൗര്‍ണ്ണമിയും ചൊവ്വാഴ്ചയും ഒത്തുചേരുന്ന 9-ാം നാളില്‍ അമ്മയുടെ സന്നിധിയില്‍ പൊങ്കാലയിടാന്‍ തലസ്ഥാന വാസികള്‍ക്കൊപ്പം വിദൂരദേശങ്ങളില്‍ നിന്നുള്ളവരെല്ലാം എത്തിക്കഴിഞ്ഞു. അനന്തപുരിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളില്‍ മണ്‍കലങ്ങളും ചുടുകട്ടകളും കൊതുമ്പ് കെട്ടുകളും കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. ജാതിമതഭേദമന്യേ അമ്മയുടെ സന്നിധിക്കുചുറ്റുമുള്ള വീടുകള്‍ ഭക്തസഹസ്രങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി.
രാവിലെ 10നാണ് പൊങ്കാല ആരംഭിക്കുന്നത്. ഉച്ചക്ക് 1.30ന് നിവേദ്യം നടക്കും. ഈ വര്‍ഷം 40 ലക്ഷം ഭക്തജനങ്ങള്‍ പൊങ്കാലയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പുകള്‍ സജീവമായി. രാവിലെ മുതല്‍ രാത്രി വരെ ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ക്ഷത്രസംരക്ഷണസമിതിയും പ്രവര്‍ത്തിക്കുന്നു. പൊങ്കാല അടുപ്പുകള്‍ക്കായി ഭക്തജനങ്ങള്‍ പച്ചക്കട്ടകള്‍ ഉപയോഗിക്കാതിരിക്കുവാനും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാതിരിക്കുവാനും കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുവാനും ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: