പാനൂര്: ക്വാറി ഉടമകള്ക്കു വേണ്ടി ജനകീയസമിതി സെക്രട്ടറി ഇ. മനീഷിനെതിരെ കൊളവല്ലൂര് പോലീസ് കളളക്കേസെടുത്തതായി പരാതി. ചിറ്റിക്കരയില് പ്രവര്ത്തിക്കുന്ന കരിങ്കല് ക്വാറിക്ക് കൂത്തുപറമ്പ് മുന്സീഫ് കോടതി അഞ്ചു ദിവസത്തെ സ്റ്റേ അനുവദിച്ചെങ്കിലും ഇന്നലെ പ്രവൃത്തി നടത്തുന്നത് ശ്രദ്ധയില്പ്പെട്ടതിനെത്തുടര്ന്ന് പോലീസ് സ്റ്റേഷനില് പരാതിയുമായി എത്തിയ മനീഷിനെ മറ്റൊരു കേസില് അറസ്റ്റു ചെയ്യുകയായിരുന്നു. ജനകീയ സമരത്തെ അടിച്ചമര്ത്താന് പോലീസ് നടത്തുന്ന ഹീനമായ നടപടിയില് ജനകീയസമിതി പ്രതിഷേധിച്ചു. എം.പി.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശശിധരന്, കെ.കെ.ചാത്തുക്കുട്ടി, കെ.പി.ദിനേശന്, പി.രാധാകൃഷ്ണന്, വിനോദ് ചെറുപറമ്പ്, സത്യന് കണ്ടോത്ത് എന്നിവര് സംസാരിച്ചു. എന്നാല് മനീഷ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസ് സെക്രട്ടറിയെ ഉപരോധിച്ച് കൃത്യനിര്വ്വഹണം തടസപ്പെടുത്തിയ കേസില് ഒന്നാംപ്രതിയാണെന്നും അതിനാണ് അറസ്റ്റു ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: