ഉപ്പുതറ: നിരാലംബയായ സരോജിനിക്ക് കൈത്താങ്ങായി ഉപ്പുതറ പോലീസ്. വാര്‍ദ്ധക്യത്തിലെ അസുഖങ്ങളും ഏകാന്തതയും മൂലം ദുരിതം അനുഭവിച്ച് വന്ന വൃദ്ധയെ ഉപ്പുതറ പോലീസ് സ്നേഹാശ്രമത്തിലേക്ക് മാറ്റി. മാട്ടുതാവളം കൂവപ്പാറ കോമംഗലത്ത് പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി(70) യെ ആണ് പോലീസ് സംഘം ഏറ്റെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. രണ്ട് മക്കളുടെ അമ്മയായ സരോജിനിയെ ഇവര്‍ക്ക് സംരക്ഷിക്കാന്‍ സാധിക്കാതെ വന്നതോടെ ദുരിതംപേറി ജീവിച്ച് വരികയായിരുന്നു. മൂത്തമകന് വിവാഹംകഴിച്ച് മറ്റൊരിടത്തേക്ക് മാറിയിരുന്നു. വികലാംഗനായ രണ്ടാമത്തെ മകന് ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ടായിരുന്നു ഇരുവരും ജീവിച്ച് വന്നിരുന്നത്. വരുമാനം കുറഞ്ഞതോടെ ഇവര്‍ പട്ടിണിയിലായിരുന്നു. ഉപ്പുതറ എസ്ഐ സി എ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കട്ടപ്പനയിലെ സ്നേഹാശ്രമത്തിലേക്ക് ഇവരെ മാറ്റിയത്. ഇവിടെ എല്ലാസൗകര്യങ്ങളും സരോജിനിക്ക് ഉറപ്പാക്കിയതായി എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: