നാഗ്പുര്‍: തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പോലീസ് നിരീക്ഷണത്തിലുള്ള രണ്ടു പേരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.42 കോടി രൂപ പിടികൂടി. കൊടുംകുറ്റവാളികളായ രാജു വിത്തല്‍റാവു ഭദ്രെ, ദിവാകര്‍ ബാബുന് കോട്ടുള്വാര് എന്നിവരുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കുശേഷം ഇരുവരെയും െ്രെകം ബ്രാഞ്ച് കസ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ച ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇവര്‍ െ്രെകംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. കണ്ടെടുത്ത 1.42 കോടി രൂപയ്ക്കു പുറമെ ഇവരുടെ കാറുകളില്‍നിന്ന് 2.40 ലക്ഷം രൂപയും പിടിച്ചെടുത്തതായി നാഗ്പുര്‍ ഡിസിപി രഞ്ജന്‍ കുമാര്‍ ശര്‍മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: