കൊട്ടാരക്കര: റയില്‍വേ പ്ലാറ്റ്ഫോമിലേക്ക് മരം വീണു നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വന്‍ ദുരന്തം ഒഴിവായി. മധുര പാസഞ്ചര്‍ കടന്നെത്തുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പാണ് റയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് വലിയമരം പിഴുതുവീണത്. യാത്രക്കാര്‍ ആ സമയത്ത് അവിടെയില്ലാതിരുന്നതും പ്ലാറ്റ്ഫോമിന് മുകളിലുള്ള വൈദ്യുതിലൈനില്‍ വീഴാത്തതും വന്‍ദുരന്തം ഒഴിവാക്കി. അപകടത്തില്‍ പ്ലാറ്റ് ഫോം മേല്‍ക്കൂരയുടെ ഒരുഭാഗത്തെ ഷീറ്റുകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. പ്രധാന കെട്ടിടത്തിനും മേല്‍പ്പാലത്തിനും സമീപം പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന വാകമരമാണ് പിഴുതുവീണത്. മരം വീണു മിനുട്ടുകള്‍ക്കകം മധുരപാസഞ്ചര് എത്തുകയും ചെയ്തു. അഗ്നിശമനസേനയെത്തി മരം മുറിച്ചു മാറ്റി. ചുവട് ദ്രവിച്ചു നിന്ന മരം കാറ്റത്ത് വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: