കല്‍പ്പറ്റ : ജില്ലയിലെ നായ്ക്കള്‍ക്കിടയില്‍ ‘പാര്‍വോ’ എന്ന മാരക പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. വൈറസ് പരത്തുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ്. ഈ രോഗം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ല. എന്നാല്‍ ഇത് ഒരു സാംക്രമിക രോഗമായതിനാല്‍ മറ്റ്നായ്ക്കളെ കൊണ്ടുവരുന്ന പൊതുവായ ക്യാമ്പുകളിലേക്ക് ഇവയെ കൊണ്ടുവരാതിരിക്കുവാന്‍ ഉടമസ്ഥര്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ട ഉടനെതന്നെ അടുത്തുളള വെറ്ററിനറി ഡോക്ടറുടെ അടുത്തുനിന്നും ചികിത്സ തേടേണ്ടതാണ്. കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തപക്ഷം രോഗം മരണകാരണംആവാറുണ്ട്. പാര്‍വോ രോഗത്തിനെതിരെ പ്രതിരോധ കുത്തിവെയ്പുകള്‍ ലഭ്യമാണ്. ജനിച്ച് 45ാംദിവസം മുതല്‍ പ്രതിരോധ കുത്തിവെയ്പ് തുടങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: