തിരുവല്ല: കുംഭത്തിലെ പൂയംനാളില്‍ ശ്രീവല്ലഭേശനും സുദര്‍ശന മൂര്‍ത്തിയും തുകലശ്ശേരി കടവില്‍ ആറാടി. ഗജരാജാക്കന്മാരായ പുത്തന്കു ളം അമ്പാടി കൃഷ്ണന്, അ ടുര്മാധവന് കുട്ടി, ശ്രീവല്ലഭ ദാസന് ജയരാജന്, മല്ലപ്പള്ളി ശങ്കരന് കുട്ടി എന്നീകൊമ്പന്മാര്‍ ആറാട്ട് ഘോഷയാത്രയില്‍ അണിനിരന്നു. ജയരാജനാണ് ശ്രീവല്ലഭ സ്വാമിയുടെ തിടമ്പേറ്റിയത്.
ഇന്നലെ വൈകിട്ട് കൊടിയിറങ്ങിയ ശേഷം ആറാട്ടിനായി തുകലശ്ശേരി കരയില്‍ എത്തിയ ഘോഷയാത്രക്ക് മുറിയാപാലത്തിന് സമീപം മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ വമ്പിച്ച വരവേല്‍പ്പ് നല്കി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര തുകലശ്ശേരി കരയിലേക്ക് കടന്നത്. തുടര്‍ന്ന് മഹാദേവക്ഷേത്രത്തിലെത്തിയ ശ്രീവല്ലഭ സ്വാമിയും സുദര്‍ശന മൂര്‍ത്തിയും പ്രത്യേകം തയ്യാറാക്കിയ പീഠങ്ങളിലേക്ക് ആനയിച്ചു. ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്ക് ശേഷം ആറാട്ടിനായി കടവിലേക്ക് പുറപ്പെട്ടു. ക്ഷേത്രകടവിലെ ശുദ്ധിക്രീയകള്ക്ക ശേഷം മുങ്ങിനിവര്‍ന്ന് ഇരുമൂര്‍ത്തികളും മഞ്ഞള്‍ അഭിഷിക്തരായി. തുടര്‍ന്ന് പൂജയുടെ സ്നാനഘട്ടത്തില്‍ ശ്രീവല്ലഭസ്വാമിയും സുദര്‍ശനമൂര്‍ത്തിയും ദര്‍ശനപുണ്യം പകര്‍ന്ന് ആറാടി. രാത്രി 9ന് മഹാദേവക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ആറാട്ടുവരവ് ഘോഷയാത്രയിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തിരിച്ചെഴുന്നള്ളത്ത് കടന്നുവന്ന ഇരുവശങ്ങളിലും നിറപറയും നിലവിളക്കും ഒരുക്കിയാണ് ഭക്തര്‍ സ്വീകരിത്.
ഗോവിന്ദന്‍കുളങ്ങര ഭഗവതിക്ഷേത്രത്തിലെത്തിയ ആറാട്ട് വരവിന് ഭരണസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി.
മതില്‍ഭാഗം ഓട്ടോറിക്ഷ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ സേവാപന്തല്‍ വരെ ഇരുവശങ്ങളിലും ദീപങ്ങള്‍ തെളിയിച്ചു. അലങ്കാര ഗോപുരത്തിന് മുമ്പിലെത്തിയ ശ്രീവല്ലഭേശനും സുദര്‍ശനമൂര്‍ത്തിയും ഭക്തരുടെ നിറപറകള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സേവയില്‍ കാളഹസ്തി ദുര്ഗ്ഗപ്രസാദും സംഘവും നാദസ്വരത്തില്‍ രാഗമാലിക തീര്‍ത്തു. ക്ഷേത്രത്തിലെത്തിയ ഭഗവാന്മാര്ക്ക് തിരുമുമ്പില്‍ വേലയും വലിയകാണിക്കയും സമര്‍പ്പിച്ച് ഈ വര്‍ഷത്തെ തിരുവുത്സവത്തിന് പരിസമാപ്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: