വൈത്തിരി : ദീര്‍ഘദൂര യാത്രക്കാരടക്കമുള്ള ജനങ്ങളെ ദുരിതത്തിലാക്കി സിഐടിയു സമരം. ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാതെ സമരക്കാരെ സഹായിച്ച് പോലീസും. ദിവസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്ത സമരത്തില്‍നിന്നും ഗതാഗതതടസ്സം ഒഴിവാക്കാന്‍ ഒരു പരിഹാരമാര്‍ഗ്ഗവും സ്വീകരിക്കാന്‍ പോലീസ് തയ്യാറാവാത്തത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. അറസ്റ്റ് ചെയ്ത് നീക്കാവുന്നത്ര ആളുകളെ സമരത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും നിയമപാലകര്‍ അതിനും തുനിഞ്ഞില്ല.
ഹാരിസണ്‍സ് തോട്ടങ്ങളിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നലെ രാവിലെ ഒന്‍പത് മണിമുതല്‍ സിപിഎം പോഷകസംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങിയത്. ദേശീയ പാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങി ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വൈകീട്ട് സമരം അവസാനിക്കുന്നതുവരെ വൈത്തിരിയില്തന്നെ തങ്ങേണ്ടിവന്നു. കോഴിക്കോടുനിന്നും ബത്തേരിയിലേക്കും മാനന്തവാടിയിലേക്കും വന്ന ചില ബസ്സുകള്‍ വൈത്തിരിയില്‍ യാത്രക്കാരെ ഇറക്കി തിരിച്ച് കോഴിക്കോടേക്കുതന്നെ പോവുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: